SWISS-TOWER 24/07/2023

Accident | ട്രകിലെ കയര്‍ ബൈക് യാത്രികന്റെ കഴുത്തില്‍ കുരുങ്ങി റോഡിലേക്ക് തെറിച്ചുവീണു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പരുക്കേറ്റ യുവാവിന് ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ട്

 


ADVERTISEMENT

ചെന്നെ: (www.kvartha.com) ട്രകിലെ കയര്‍ ബൈക് യാത്രികന്റെ കഴുത്തില്‍ കുരുങ്ങി റോഡിലേക്ക് തെറിച്ചുവീണു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് നടുക്കുന്ന സംഭവം നടന്നത്. തൂത്തുക്കുടി ജില്ലയിലെ മുത്തു എന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന യുവാവ് ഏറല്‍ മേഖലയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബൈകില്‍ നിന്ന് യുവാവ് റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. യുവാവ് വീഴുന്നത് കണ്ട് പ്രദേശവാസികള്‍ ഓടിക്കൂടി. എന്നാല്‍ അപകട കാരണം എന്താണെന്ന് ദൃക്സാക്ഷികള്‍ക്കൊന്നും മനസിലായില്ല.
Aster mims 04/11/2022

Accident | ട്രകിലെ കയര്‍ ബൈക് യാത്രികന്റെ കഴുത്തില്‍ കുരുങ്ങി റോഡിലേക്ക് തെറിച്ചുവീണു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പരുക്കേറ്റ യുവാവിന് ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ട്

തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകട കാരണം കണ്ടെത്തിയത്. മുത്തു സഞ്ചരിച്ചിരുന്നതിന് എതിര്‍വശത്ത് നിന്ന് വളം കയറ്റി ഒരു ട്രക് വന്നിരുന്നു. ലോഡിന് മുകളില്‍ കെട്ടിയിരുന്ന ഒരു കയര്‍ മുത്തുവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയത്. പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി.

Keywords: Rope from truck wraps biker's neck in freak road accident in Tamil Nadu's Thoothukudi , Chennai, News, CCTV, Passenger, Accident, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia