SWISS-TOWER 24/07/2023

മലേറിയ കൊതുക് പരത്തുന്നുവെന്ന് കണ്ടെത്തിയ റോണാൾഡ് റോസ് വിടവാങ്ങിയിട്ട് 93 വർഷം

 
A portrait of Sir Ronald Ross, who discovered that mosquitoes transmit malaria.
A portrait of Sir Ronald Ross, who discovered that mosquitoes transmit malaria.

Photo Credit: Facebook/ Dr. Shamsuddin

ADVERTISEMENT

● ഇദ്ദേഹം 1857-ൽ ഇന്ത്യയിലെ അൽമോറയിലാണ് ജനിച്ചത്.
● രണ്ടര പതിറ്റാണ്ടോളം ഇന്ത്യൻ മെഡിക്കൽ സർവീസിൽ പ്രവർത്തിച്ചു.
● സാഹിത്യ-കലാ മേഖലകളിലും റൊണാൾഡ് റോസ് സംഭാവനകൾ നൽകി.
● 1932 സെപ്റ്റംബർ 16-നാണ് അദ്ദേഹം അന്തരിച്ചത്.

ഭാമനാവത്ത് 

(KVARTHA) ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ മഹാമാരികളിൽ ഒന്നാണ് മലേറിയ അഥവാ മലമ്പനി. അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളാണ് ഈ മഹാമാരിക്ക് പ്രധാനമായും ഇരയായിട്ടുള്ളത്.

മലമ്പനി രോഗത്തെ എങ്ങനെ കീഴടക്കുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ അലഞ്ഞ വൈദ്യശാസ്ത്രത്തിന് മുന്നിൽ, രോഗം പരത്തുന്നത് അനോഫെലിസ് പെൺകൊതുകുകളാണെന്ന് കണ്ടെത്തി ലോകജനതയ്ക്ക് മുന്നിൽ വലിയൊരു സമസ്യയ്ക്ക് ഉത്തരം നൽകിയ ജനകീയ വൈദ്യശാസ്ത്രജ്ഞനാണ് റൊണാൾഡ് റോസ്. അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങിയിട്ട് ഇന്ന് (സെപ്തംബർ16) 93 വർഷം പൂർത്തിയാകുന്നു.

Aster mims 04/11/2022

നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ആരെന്ന് ചോദിച്ചാൽ സംശയമില്ലാതെ ആരും പറയുന്ന മറുപടിയാണ് രവീന്ദ്രനാഥ ടാഗോർ. എന്നാൽ, ചോദ്യം ഒന്ന് മാറ്റി, നോബൽ സമ്മാനം നേടിയ ഇന്ത്യയിൽ ജനിച്ച ആദ്യത്തെ വ്യക്തി ആരെന്ന് ചോദിച്ചാൽ ഉത്തരം രവീന്ദ്രനാഥ ടാഗോറിൽ നിന്ന് റൊണാൾഡ് റോസിലേക്ക് മാറും. 

ടാഗോറിന് നോബൽ സമ്മാനം ലഭിക്കുന്നതിന് 11 വർഷം മുമ്പ്, 1902-ൽ വൈദ്യശാസ്ത്ര നോബൽ നേടിയ ഡോക്ടർ റൊണാൾഡ് റോസ് ജനിച്ചത് 1857-ൽ ഇന്ത്യയിലെ അൽമോറയിൽ ബ്രിട്ടീഷ് പട്ടാള ഓഫീസറുടെ മകനായിട്ടാണ്. നോബൽ സമ്മാന ജേതാക്കളുടെ ചരിത്രത്തിൽ യൂറോപ്പിന് പുറത്ത് ജനിച്ച് ആദ്യമായി നോബൽ നേടിയ വ്യക്തി എന്നാണ് റോസിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

ശാസ്ത്ര-സാങ്കേതിക വിദ്യകൾ ഏറെ വളർന്നിട്ടും സൂക്ഷ്മജീവികളായ കൊതുകുകൾ പരത്തുന്ന രോഗങ്ങൾ ഇന്നും വൈദ്യശാസ്ത്രത്തിന് ബാലികേറാമലയായി നിൽക്കുന്നു. വിവിധതരം കൊതുകുജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്ന വർത്തമാനകാലം പോലും അതിൽ നിന്ന് ഭിന്നമല്ല. മലമ്പനി രോഗം പരത്തുന്നത് കൊതുകുകളാണെന്ന് ചില ശാസ്ത്രജ്ഞർ സൂചിപ്പിച്ചിരുന്നുവെങ്കിലും അത് തെളിവ് സഹിതം ലോകത്തിന് മുന്നിൽ സമർപ്പിച്ചത് റൊണാൾഡ് റോസാണ്.

ലണ്ടനിൽ നിന്ന് മെഡിക്കൽ ബിരുദം നേടി, അവിടെ ഏറെക്കാലത്തെ പരിചയത്തിനു ശേഷം ഇന്ത്യയിലെത്തി ഏറെക്കാലം ഗവേഷണം നടത്തിയ ശേഷമാണ് അനോഫെലിസ് പെൺകൊതുകാണ് രോഗം പരത്തുന്നതെന്ന് റോസ് സ്ഥിരീകരിച്ചത്. 

ലോകത്ത് എവിടെയും മലമ്പനി തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച റോസ്, മലമ്പനി അതിരൂക്ഷമായ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഏതാനും ചില യൂറോപ്യൻ രാജ്യങ്ങളിലും തന്റെ ഗവേഷണങ്ങൾ നടത്തിയിരുന്നു. മലമ്പനി സംബന്ധിച്ച ഗവേഷണത്തിന് ഏറ്റവും യോഗ്യമായ രാജ്യം ഇന്ത്യയാണെന്ന് നിർദേശം ലഭിച്ചതിനാൽ വീണ്ടും ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം രണ്ടര പതിറ്റാണ്ടോളം ഇന്ത്യൻ മെഡിക്കൽ സർവീസിൽ പ്രവർത്തിക്കുകയുണ്ടായി. 

ഈ ഔദ്യോഗിക ജീവിതകാലത്താണ് അദ്ദേഹം തന്റെ മഹത്തായ കണ്ടുപിടുത്തം നടത്തിയത്. തുടർന്ന് ലണ്ടനിലേക്ക് മടങ്ങിയ അദ്ദേഹം ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിൽ ചേർന്ന് പ്രവർത്തിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സർക്കാർ തുടങ്ങിയ റോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ഇൻ ചീഫായി മരണംവരെ സേവനമനുഷ്ഠിച്ചു.

ഒരു ബഹുമുഖ പ്രതിഭയായ റോസ് കവിത, നോവൽ തുടങ്ങിയ സാഹിത്യ മേഖലകളിലും ചിത്രകാരൻ, ഗണിതശാസ്ത്രജ്ഞൻ എന്നീ മേഖലകളിലും മനുഷ്യരാശിക്ക് തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. നോബൽ സമ്മാനം, ആൽബർട്ട് മെഡൽ, മെൻസൺ മെഡൽ തുടങ്ങി നിരവധി അംഗീകാരങ്ങൾ റൊണാൾഡ് റോസ് നേടിയിട്ടുണ്ട്.

വൈദ്യശാസ്ത്രത്തിന് ഏറ്റവും മികച്ച സംഭാവനകൾ നൽകിയ റൊണാൾഡ് റോസ്, 1932 സെപ്റ്റംബർ 16-ന് ഈ ലോകത്തോട് വിടവാങ്ങി.

മലമ്പനിയെക്കുറിച്ചുള്ള റൊണാൾഡ് റോസിൻ്റെ കണ്ടുപിടുത്തത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ. ഈ വാർത്ത സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.

Article Summary: Remembering Sir Ronald Ross, who discovered malaria is spread by mosquitoes.

#RonaldRoss #Malaria #Science #History #NobelPrize #Health

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia