നിയമസഭയില്‍ തള്ളിക്കയറാന്‍ ശ്രമിച്ച നടി റോജയെ പോലീസ് അറസ്റ്റു ചെയ്തു; കുഴഞ്ഞുവീണ് പരിക്കേറ്റ താരം ആശുപത്രിയില്‍

 


ഹൈദരാബാദ് : (www.kvartha.com 20.12.2015) സസ്‌പെന്‍ഷനിലിരിക്കെ നിയമസഭയില്‍ അധിക്രമിച്ച് കയറാന്‍ ശ്രമിച്ച വൈഎസ്ആര്‍ എംഎല്‍എ റോജയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ പോലീസുമായുള്ള വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ താരത്തെ പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫോണ്‍വഴി വായ്പനല്‍കുന്ന കൊള്ളപ്പലിശ സംഘങ്ങള്‍ക്കെതിരെ ആന്ധ്ര നിയമസഭയില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണു റോജയെ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

മറ്റു എംഎല്‍എമാരും സഭയില്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാതെ തന്നെ മാത്രം ഒരുവര്‍ഷത്തേക്കു സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്നാണ് റോജയുടെ ചോദ്യം. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണു റോജ രാഷ്ട്രീയത്തിലിറങ്ങിയത്. തെലുങ്കു മഹിളാ പാര്‍ട്ടി അധ്യക്ഷയായിരുന്നു. 2009ല്‍ ടിഡിപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസിലായി. കഴിഞ്ഞവര്‍ഷം നാഗാരി നിയമസഭാ മണ്ഡലത്തില്‍നിന്നാണു ജയിച്ചത്.

ഫോണില്‍ വിളിച്ചാലുടന്‍ പണം വായ്പനല്‍കുന്ന പലിശാസംഘങ്ങള്‍ സംസ്ഥാനത്ത്
നിയമസഭയില്‍ തള്ളിക്കയറാന്‍ ശ്രമിച്ച നടി റോജയെ പോലീസ് അറസ്റ്റു ചെയ്തു; കുഴഞ്ഞുവീണ് പരിക്കേറ്റ താരം ആശുപത്രിയില്‍
സാധാരണക്കാരെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ പുറത്തുവന്നതോടെയാണു പ്രതിഷേധം നിയമസഭയിലെത്തിയത്. വിവിധ ജില്ലകളില്‍ കടക്കെണിയില്‍ കുടുങ്ങിയ ഒട്ടേറെ സ്ത്രീകളെ പലിശാസംഘം ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയും ഉയര്‍ന്നിരുന്നു.

പരാതിയില്‍ പോലീസ് 140 പലിശക്കാരെ അറസ്റ്റ് ചെയ്‌തെങ്കിലും ഭരണകക്ഷി നേതാക്കളായ പലര്‍ക്കും സംഭവവുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ആന്ധ്രയില്‍ ബ്ലേഡ് പലിശസംഘങ്ങളുടെ ബിസിനസ് പ്രതിവര്‍ഷം 600 കോടിയിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

നിയമസഭയിലെ പ്രതിഷേധം രണ്ടാംദിവസത്തേക്കും നീണ്ടതോടെ സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനു പ്രധാന പ്രതിപക്ഷ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ 50 അംഗങ്ങളെയാണു സസ്‌പെന്‍ഷനിലായത്.

Also  Read:
പീഡനത്തിനിരയായ മൂന്നുവയസുകാരിയുടെ രഹസ്യമൊഴിയെടുത്തു; അമ്പതുകാരന്‍ റിമാന്റില്‍

Keywords:  Roja suspended from Andhra Pradesh assembly, Hyderabad, Police, Injured, hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia