Rohit Sharma | ജോലി ഭാരം കുറയ്ക്കണം, ആവശ്യത്തിന് വിശ്രമവും വേണം; ഐപിഎല്‍ സീസണിലെ ഏതാനും മത്സരങ്ങള്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന് റിപോര്‍ട്
Mar 29, 2023, 16:58 IST
മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 സീസണിലെ ഏതാനും മത്സരങ്ങള്‍ മുംബൈ ഇന്‍ഡ്യന്‍സ് ക്യാപ്റ്റനായ രോഹിത് ശര്‍മ കളിക്കില്ലെന്ന് റിപോര്‍ട്. ജോലി ഭാരം കുറയ്ക്കാനും ആവശ്യത്തിനു വിശ്രമമെടുക്കാനുമാണ് രോഹിത് ശര്‍മയുടെ തീരുമാനമെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
ഐപിഎലിനു ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലും ഏകദിന ലോകകപ് ക്രികറ്റും വരാനുള്ളതിനാല്‍ പരുക്കുപറ്റാതെ താരങ്ങള്‍ ശ്രദ്ധിക്കണമെന്ന് ബിസിസിഐ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു ചില മത്സരങ്ങളില്‍നിന്നു വിട്ടു നില്‍ക്കാന്‍ രോഹിത് ശര്‍മ തീരുമാനിച്ചതെന്നാണ് അറിയുന്നത്.
രോഹിത് ശര്‍മ കളിക്കാത്ത മത്സരങ്ങളില്‍ സൂര്യ കുമാര്‍ യാദവ് ആയിരിക്കും മുംബൈ ഇന്‍ഡ്യന്‍സിന്റെ ക്യാപ്റ്റനാകുകയെന്നും റിപോര്‍ടില്‍ പറയുന്നു. ഏപ്രില്‍ രണ്ടിന് ബെംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചാലന്‍ജേഴ്‌സ് ബെംഗ്ലൂറിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ വെസ്റ്റ് ഇന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡായിരുന്നു മുംബൈയുടെ വൈസ് ക്യാപ്റ്റന്‍. വിരമിക്കല്‍ പ്രഖ്യാപിച്ച പൊള്ളാര്‍ഡിനു പകരം വൈസ് ക്യാപ്റ്റന്‍ സ്ഥാനം സൂര്യയ്ക്കു ലഭിച്ചു.
ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണു രോഹിത് ശര്‍മ. രോഹിതിനു കീഴില്‍ അഞ്ചു തവണയാണ് മുംബൈ ഐപിഎല്‍ ജേതാക്കളായത്. ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍. ഓസ്‌ട്രേലിയയാണ് ഇന്‍ഡ്യയുടെ എതിരാളി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. 31ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത് ടൈറ്റന്‍സ് ചെന്നൈ സൂപര്‍ കിങ്‌സുമായി ഏറ്റുമുട്ടും.
Keywords: Rohit Sharma might miss couple of IPL 2023 games, India star to lead Mumbai Indians in India captain's absence: Reports, Mumbai, News, IPL, Mumbai Indians, Rohit Sharma, BCCI, Warning, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.