ADVERTISEMENT
ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ രോഹിന്റണ്‍ നരിമാന് രാജിവെച്ചു. എന്നാല്‍ കാരണം വ്യക്തമാക്കാതെയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നരിമാന് ഡല്‍ഹിയിലെ ഓഫീസില്‍ എത്തിയിരുന്നില്ല.
2011 ജൂലൈയില്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ആര്.എഫ് നരിമാന് സോളിസിറ്റര്‍ ജനറലായത്. പ്രമുഖ നിയമവിദഗ്ധന് സാലി എസ് നരിമാന്റെ മകനാണ് ആര്.എഫ്. നരിമാന്. സുപ്രീംകോടതിയില്‍ 2ജി സ്പെക്ട്രം കേസില്‍ വാദിക്കാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി കപില്‍ സിബല്‍ രോഹിന്റന്‍ നരിമാനെയാണ് നിയോഗിച്ചത്. തന്നെ മറികടന്ന് രോഹിന്റനെ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ഗോപാല്‍ സുബ്രഹ്മണ്യം അന്ന് രാജിവച്ചത്.
Keywords: Solicitor-General, Rohinton Nariman, Law Ministry, Malayalam News, Kerala News, Malayalam Vartha, Kerala Vartha.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.