Robert Vadra | എരിതീയിൽ എണ്ണ ഒഴിക്കുന്നുവോ റോബർട്ട് വാദ്ര? അമേഠിയിൽ കോൺഗ്രസിന് അഗ്നിപരീക്ഷണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ നവോദിത്ത് ബാബു

ന്യൂഡെൽഹി: (KVARTHA)
അമേഠി സീറ്റിനായി റോബർട്ട് വാദ്ര കൂടി രംഗത്തിറങ്ങിയതോടെ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ അനിശ്ചിതത്വം നിഴലിക്കുന്നു. നെഹ്രു കുടുംബത്തിൽ നിന്നൊരാൾ തന്നെ അമേഠിയിൽ മത്സരിക്കുമോ അതോ പുറം സ്ഥാനാർത്ഥിയെ തേടുമോയെന്ന കാര്യമാണ് കോൺഗ്രസിൽചർച്ചയാകുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര അമേഠി മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളെയടക്കം അമ്പരപ്പിച്ചിരിക്കുകയാണ്.
  
Robert Vadra | എരിതീയിൽ എണ്ണ ഒഴിക്കുന്നുവോ റോബർട്ട് വാദ്ര? അമേഠിയിൽ കോൺഗ്രസിന് അഗ്നിപരീക്ഷണം

അമേഠിയിൽ രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ മത്സരിക്കണമെന്ന നിലപാടിലായിരുന്നു ഉത്തർ പ്രദേശ് പിസിസി. എന്നാൽ റോബർട്ട് വാദ്ര മത്സരിക്കാൻ താത്പര്യം പരസ്യമാക്കിയതോടെ ഹൈക്കമാൻഡ് വെട്ടിലായിരിക്കുകയാണ്. കുടുംബാധിപത്യ പാർട്ടി എന്ന ബിജെപിയുടെ ആരോപണത്തിന് ഈ നീക്കം കൂടുതൽ കരുത്ത് പകരുമെന്ന ആശങ്കയും മുതിർന്ന നേതാക്കൾക്കുണ്ട്. പ്രിയങ്ക ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും മനസറിഞ്ഞുള്ള തീരുമാനമെടുക്കാനാണ് ഇക്കാര്യത്തിൽ കോൺഗ്രസ് തയ്യാറെടുക്കുന്നത്.

പല നേതാക്കളും നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ട് പോകുന്ന പശ്ചാതലത്തിൽ വാദ്രയുടെ രംഗപ്രവേശം പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമോയെന്നും ചില നേതാക്കൾക്ക് ആശങ്കയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയിലൂടെ അമേഠി പിടിച്ചെടുത്ത ബിജെപി ഈ തെരഞ്ഞെടുപ്പിൽ റായ്ബറേലി കൂടി പിടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകുന്നത്.

അമേഠിയിൽ വാദ്ര സ്ഥാനാർത്ഥിയായാൽ അതിലൂടെ കോൺഗ്രസിനെ കടന്നാക്രമിക്കാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. നേരത്തെ റോബർട്ട് വാദ്രയ്ക്കെതിരെ അനധികൃത സ്വത്തു സമ്പദാന കുറ്റത്തിന് ആദായ നികുതി അന്വേഷണം നടത്തിയിരുന്നു.

Keywords:  News, News-Malayalam-News, National, National-News , Election-News, Lok-Sabha-Election-2024, Robert Vadra Hints At Contesting Lok Sabha Polls.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia