Robbery | തമിഴ്‌നാട്ടില്‍ എടിഎമുകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച; 4 കേന്ദ്രങ്ങളില്‍ ഒരേ സമയം കവര്‍ച, മോഷ്ടാക്കള്‍ കവര്‍ന്നത് 86 ലക്ഷത്തോളം രൂപ

 


ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ എടിഎമുകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച നടന്നതായി പൊലീസ്. നാല് എടിഎമുകളില്‍ ഒരേ സമയമാണ് കവര്‍ച നടന്നത്. 86 ലക്ഷത്തോളം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.

തിരുവണ്ണാമലൈയ്ക്ക് സമീപമുള്ള മൂന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ എടിഎമുകളും ഒരു വണ്‍ ഇന്‍ഡ്യ ബാങ്കിന്റെ എടിഎമുമാണ് കൊള്ളയടിച്ചത്. ഗാസ് കടര്‍ ഉപയോഗിച്ച് എടിഎം മെഷീന്റെ ചെസ്റ്റ് ബോക്‌സുകള്‍ തകര്‍ത്താണ് പണം അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു.
          
Robbery | തമിഴ്‌നാട്ടില്‍ എടിഎമുകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച; 4 കേന്ദ്രങ്ങളില്‍ ഒരേ സമയം കവര്‍ച, മോഷ്ടാക്കള്‍ കവര്‍ന്നത് 86 ലക്ഷത്തോളം രൂപ

തിരുവണ്ണാമലൈ ടൗണിലെ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള രണ്ട് എടിഎമുകള്‍ പോലൂര്‍ ടൗണ്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള എടിഎം, കലശപാക്കം ടൗണിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന് സമീപമുള്ള എടിഎം എന്നിവയിലാണ് മോഷണം നടത്തിയത്. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണം നടന്ന വിവരം കണ്ടെത്തിയത്.

ഞായറാഴ്ച പുലര്‍ചെ രണ്ടുമണിക്ക് ശേഷം എടിഎമുകളില്‍ ഷടറിട്ട ശേഷം ഗാസ് കടറുപയോഗിച്ച് മോഷണം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണ ശേഷം എല്ലാ എടിഎമുകളിലെയും മെഷീനുകളും സിസിടിവിയും മോഷ്ടാക്കള്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഷ്ടാക്കളുടെ വിരലടയാളമോ സിസിടിവി ദൃശ്യങ്ങളോ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

കടലൂര്‍-ചീറ്റൂര്‍ പാതയിലാണ് മോഷണം നടന്ന നാല് എടിഎമുകളും സ്ഥിതിചെയ്യുന്നത്. ഓരോ എടിഎമുകളും തമ്മില്‍ ശരാശരി 20 കി. മീ ദൂരമുണ്ട്. ഏകദേശം ഒരേ സമയത്ത് തന്നെ മോഷണം നടന്നതിനാല്‍ മികച്ച ആസൂത്രണത്തോടെയാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

തിരുവണ്ണാമലൈ സിറ്റി, പോലൂര്‍, കലശപ്പാക്കം സ്റ്റേഷന്‍ പരിധികളിലായാണ് മോഷണം റിപോര്‍ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ മോഷണം നടന്ന പ്രദേശത്തെ റോഡുകളിലെയും സമീപ സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊകേഷനും കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്.

Keywords: Robbery at four ATMs in Tamil Nadu’s Tiruvannamalai district, ₹86 lakh looted,  Chennai, News, Robbery, ATM, Police, CCTV, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia