പേഴ്‌സിനായി മോഷ്ടാവിന് പിന്നാലെ ഓടിയ യുവതി ട്രെയിനിടിച്ച് മരിച്ചു

 


മുംബൈ: (www.kvartha.com 04.08.2015) ട്രെയിന്‍ യാത്രയ്ക്കിടെ പേഴ്‌സ് തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ പിന്തുടര്‍ന്ന യുവതി ട്രെയിനിടിച്ച് മരിച്ചു. കല്യാണ്‍ സ്വദേശിനി പ്രജക്ത ഗുപ്ത (29) ആണ് ദാരുണമായി മരിച്ചത്. കല്യാണിന് സമീപത്ത് തിങ്കളാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു സംഭവം.

ഒരു സ്വകാര്യസ്ഥാപനത്തില്‍  ജോലി ചെയ്തുവരുന്ന  പ്രജക്ത  വീട്ടിലേക്ക്  പോകാനായാണ് ട്രെയിനില്‍  കയറിയത്. ലോക്കല്‍ ട്രെയിന്‍ റെയില്‍വേ ബ്രിഡ്ജിന് സമീപം നിറുത്തിയപ്പോഴാണ് മോഷ്ടാവ്  പേഴ്‌സ് തട്ടിപ്പറിച്ചത്. ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്നു പ്രജക്ത. മോഷ്ടാവിന്റെ കയ്യില്‍ നിന്നും പേഴ്‌സ് തിരിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രജക്ത താഴെവീഴുകയായിരുന്നു.

അവിടുന്ന് എഴുന്നേറ്റ പ്രജക്ത വീണ്ടും മോഷ്ടാവിന് പിന്നാലെ  പാഞ്ഞു. ഇതിനിടെ  ട്രാക്കിലേക്ക് കയറിയ  പ്രജക്തയെ മറ്റൊരു ട്രെയിന്‍ ഇടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ പ്രജക്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ്  പരിശോധന  നടത്തിയെങ്കിലും  കണ്ടെത്താനായില്ല.
ട്രാക്കില്‍ നിന്നും ലഭിച്ച പ്രജക്തയുടെ ബാഗിലുണ്ടായിരുന്ന തിരിച്ചറിയല്‍  കാര്‍ഡിലെ  ഫോണ്‍ നമ്പര്‍ മുഖേനയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ആദ്യം  സാധാരാണ അപകടമരണമായാണ്  പോലീസ് ഇതിനെ കണക്കാക്കിയത്.

പിന്നീട് നടത്തിയ  അന്വേഷണത്തിലാണ്  കാര്യങ്ങള്‍ വ്യക്തമായത്. പ്രജക്തയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തിരുന്ന രണ്ട് സ്ത്രീകള്‍ പോലീസിന് സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia