ബിഹാറില്‍ ആര്‍ ജെ ഡി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാട്‌ന: (www.kvartha.com 29.07.2017) ബിഹാറില്‍ രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകന്‍ (ആര്‍ ജെ ഡി) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ആയുധധാരികളായ ഒരു സംഘം ആളുകളെത്തി മിന്‍ഹജ് ഖാന്‍ എന്ന ആര്‍.ജെ.ഡി പ്രവര്‍ത്തകനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മിന്‍ഹജിനുനേരെ സംഘം അഞ്ചുതവണ വെടിയുതിര്‍ത്തതായി ജില്ലാ പോലീസ് ഓഫീസര്‍ സഞ്ജിത് കുമാര്‍ പറഞ്ഞു. തലയ്ക്കാണ് വെടിയേറ്റത്. കൊല്ലപ്പെട്ടയാള്‍ പ്രാദേശിക തലത്തില്‍ ആര്‍.ജെ.ഡിയുടെ പ്രമുഖ നേതാവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബിഹാറില്‍ ആര്‍ ജെ ഡി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

സിവാന്‍ മുന്‍ എം.പി മുഹമ്മദ് ഷഹബുദ്ധീന്റെ അടുത്ത അനുയായിയായിരുന്നു മിന്‍ഹജ് ഖാന്‍. ഇദ്ദേഹം ഇപ്പോള്‍ ജയിലിലാണ്. സോഷ്യല്‍ മീഡിയയില്‍ 5000 ഫോളോവേഴ്‌സുമുണ്ട്.

Also Read:
ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 17 കാരന്‍ കോഴിക്കോട്ട് മോഷ്ടിച്ച ബൈക്കുമായി വീണ്ടും പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: RJD leader shot dead in Bihar, Patna, News, House, Police, Officer, Jail, Social Network, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia