ജമ്മു കശ്മീരില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട റിയാസ് നായ്കു കേന്ദ്ര സര്‍ക്കാര്‍ 12 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭീകരന്‍; കണക്ക് അധ്യാപകനില്‍ നിന്നും തീവ്രവാദത്തിലേക്കുള്ള വളര്‍ച്ച വളരെ പെട്ടെന്ന്
May 6, 2020, 15:42 IST
ശ്രീനഗര്‍: (www.kvartha.com 06.05.2020) ജമ്മു കശ്മീരില്‍ സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ കൊല്ലപ്പെട്ട റിയാസ് നായ്കു കേന്ദ്ര സര്‍ക്കാര്‍ 12 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കൊടുംഭീകരന്‍.
കണക്ക് അധ്യാപനില്‍നിന്ന് ഹിസ്ബുള്‍ തലവനിലേക്കുള്ള നായ്ക്കുവിന്റെ തീവ്രവാദിയായുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കശ്മീര്‍ ഹിസ്ബുള്‍ അവരുടെ ആള്‍ബലം കൂട്ടിയത് നായ്ക്കുവിലൂടെയാണ്. കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ടുതന്നെ ഡസനിലധികം കശ്മീരികളെയാണ് നായ്ക്കു ഹിസ്ബുളിലേക്ക് റിക്രൂട്ട് ചെയ്തത്. ഹിസ്ബുള്‍ കമാന്‍ഡറായ റിയാസ് നായ്കുവിന്റെ ചിത്രം 2017-ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കൊടുഭീകരുടെ പട്ടികയിലുമുണ്ടായിരുന്നു.
പുല്‍വാമ സെക്ടറിലെ ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തെരച്ചില്‍ ആരംഭിച്ചത്. തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെയാണ് പൊലീസ് വെടിയുതിര്‍ത്തത്.
റിയാസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
1. ഹിസ്ബുള്‍ മുജാഹിദ്ദീനിലെ ഏറ്റവും പഴയ അംഗങ്ങളില്‍ ഒരാളാണ് മുപ്പത്തഞ്ചുകാരനായ റിയാസ് നായ്ക്കൂ. കശ്മീരിലെ തീവ്രവാദത്തിന്റെ തദ്ദേശീയ മുഖമായ റിയാസ് ടോപ്പ് റേറ്റഡ് എ ++ കാറ്റഗറി തീവ്രവാദിയാണ്. 12 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.
2.നായ്കുവിനെ പലതവണ സുരക്ഷാ സേന ലക്ഷ്യംവെച്ചിരുന്നുവെങ്കിലും ഓരോ തവണയും രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2018-2019-ല്‍ ഇയാളെ കുടുക്കാന്‍ സുരക്ഷാ സേന കഠിനമായി പരിശ്രമിച്ചെങ്കിലും ഒളിച്ചു കളി തുടര്‍ന്നു.
3. അവന്തിപ്പോറ ജില്ലയിലെ താമസക്കാരനാണ് ഇയാള്‍. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി. 2016 ജൂലൈയില്‍ അനന്ത്നാഗില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിക്കൊപ്പം പല ഫോട്ടോകളിലും റിയാസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
4. 2012-ല്‍ ഹിസ്ബുളില്‍ ചേരുന്നതിന് മുമ്പ് പ്രദേശത്തെ സ്‌കൂളിലെ കണക്ക് അധ്യപകനായിരുന്നു നായ്ക്കൂ എന്നത് അധികമാര്‍ക്കും അറിയാത്ത ചരിത്രമാണ്.
5. ബുര്‍ഹാന്‍ വാനിയും സദ്ദാം പൊദ്ദാറും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് നായ്ക്കു ഹിസ്ബുളിന്റെ നേതൃസ്ഥാനത്തേക്കെത്തി.
6. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശരീഖ് അഹ്മദ് ഭട്ടിന്റെ സംസ്‌കാര ചടങ്ങിനിടെ 2016 ജനുവരിയില്‍ റിയാസ് നായിക്കുവിനെ വീണ്ടും കണ്ടു. വായുവിലേക്ക് നിറയൊഴിച്ച് ഭട്ടിന് ഐക്യദാര്‍ഢ്യവും അയാള്‍ പ്രകടിപ്പിച്ചതിന്റെ ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പാരമ്പര്യത്തിന്റെ പുനരുജ്ജീവനമായാണ് അന്നത്തെ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്.
7.സ്ത്രീ ബന്ധങ്ങള്‍ ഉപയോഗിച്ചും റിയാസിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും എല്ലാത്തില്‍ നിന്നും അയാള്‍ വഴുതി മാറി. ഉയര്‍ന്ന ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ 2018-ല്‍ പ്രചരിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല.
8.നായ്ക്കൂ ഈ വര്‍ഷം പത്തിലധികം യുവാക്കളെ ഹിസ്ബുളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.
9. ചൊവ്വാഴ്ച രാത്രി ലഭിച്ച രഹസ്യാന്വേഷണ വിവരം വ്യക്തമായിരുന്നു. രക്ഷപ്പെടാന്‍ സാധ്യതയുള്ള തുരങ്കങ്ങളെ കുറിച്ചും ഒളിത്താവളങ്ങളെ കുറിച്ചും ഉള്ള വിവരങ്ങള്‍ തേടിയ ശേഷം പുലര്‍ച്ചെ ഒരുമണിക്കാണ് കൃത്യമായ ഒളിത്താവളം കണ്ടെത്തിയത്.
Keywords: Riyaz Naikoo, top Hizbul Mujahideen terrorist, killed in Pulwama encounter, Srinagar, News, Terrorists, Terrorism, Teacher, Jammu, Kashmir, Compensation, National, Killed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.