Rishabh Pant | 'അപകടത്തിൽ പെട്ട് റോഡിൽ കിടന്ന പന്ത് ആദ്യം ആവശ്യപ്പെട്ടത് അമ്മയ്ക്ക് ഫോൺ വിളിക്കാൻ; പക്ഷേ മാതാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു'; ആദ്യം സഹായിച്ച ബസ് ഡ്രൈവർ അപകട നിമിഷങ്ങളിലെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു
Jan 1, 2023, 16:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെറാഡൂൺ: (www.kvartha.com) ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഡെൽഹി-ഡെറാഡൂൺ ഹൈവേയിൽ കാർ മറിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതരമായി പരുക്കേറ്റത്. 25 കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ തന്റെ അമ്മയ്ക്ക് സർപ്രൈസ് നൽകാൻ റൂർക്കിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കുഴി ഒഴിവാക്കുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചതെന്നാണ് പന്തിന്റെ വാദം. അപകടത്തിൽ ഹരിയാന ബസിലെ ഡ്രൈവറും കണ്ടക്ടറും പന്തിന്റെ ജീവൻ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഹരിയാന റോഡ്‌വേയ്‌സ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജിത്തും സംഭവസ്ഥലത്ത് വെച്ച് കാണിച്ച ആത്മാർത്ഥത പന്തിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി.
സുശീൽ കുമാറും പരംജിത്തും ചേർന്ന് പന്തിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയപ്പോൾ, തകർന്ന വാഹനത്തിന് സമീപം കിടക്കുന്ന തന്റെ സ്മാർട്ട്‌ഫോണിലേക്ക് വിരൽ ചൂണ്ടി 'എന്റെ അമ്മയ്ക്ക് ഫോൺ വിളിക്കൂ' (മേരി മമ്മി കോ ഫോൺ മിലാ ദോ') എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമെന്ന് സുശീൽ കുമാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, അമ്മയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ആംബുലൻസ് ഏർപ്പാട് ചെയ്യാൻ സുശീലിന് പൊലീസുകാരെ വിളിക്കേണ്ടി വന്നു.
എടുത്തുകൊണ്ടുപോകുമ്പോൾ പന്തിന്റെ പണം തിരികെ പോക്കറ്റിൽ ഇട്ടതായും സുശീൽ കുമാർ കൂട്ടിച്ചേർത്തു. പന്ത് സഹായം അഭ്യർത്ഥിച്ചപ്പോൾ ആദ്യം പ്രതികരിച്ചവർ അദ്ദേഹത്തിന്റെ പണം അപഹരിച്ചതായി ചില മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. പന്ത് തന്നോട് നന്ദി പറയാൻ ആഗ്രഹിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ലെന്നും നെറ്റിയിൽ നിന്ന് ധാരാളം രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ബസിലെ യാത്രക്കാരിലൊരാൾ വന്നു, പരിക്കേറ്റയാളെ കണ്ട്, ക്രിക്കറ്റ് താരം ഋഷഭ് പന്ത് ആണെന്ന് പറഞ്ഞു, ഞാൻ ക്രിക്കറ്റ് കാണാറില്ല. ആരാണ് ക്രിക്കറ്റ് കളിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് സച്ചിനെയും ധോണിയെയും മാത്രമേ അറിയൂ. അത് ഒരു ക്രിക്കറ്റ് കളിക്കാരനോ കോടീശ്വരനോ ആകട്ടെ, ഒരു ജീവൻ രക്ഷിക്കാനും സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. വഴിയിൽ കുറച്ച് പണം ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഞാൻ അതെല്ലാം എടുത്ത് പന്തിന്റെ പോക്കറ്റിൽ ഇട്ടു. ഞാൻ 'നിങ്ങൾക്ക് സുഖമായിരിക്കും, സൂക്ഷിക്കുക' എന്ന് പറഞ്ഞു. പന്ത് എന്തെങ്കിലും പറയാൻ ആഗ്രഹിച്ചു, പക്ഷേ കഴിഞ്ഞില്ല. നന്ദി പറയാൻ ആഗ്രഹിച്ചുകൊണ്ട് എന്റെ നേരെ കൈ വീശാൻ ശ്രമിച്ചു', ഡ്രൈവർ സുശീൽ കുമാർ പറഞ്ഞു.

Keywords: Rishabh Pant Said 'Mummy Ko Phone Mila Do' But Her Phone Was Switched Off: Sushil Kumar, National,News,Top-Headlines,Latest-News,Dehra Dun,Injured,Road,Car accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.