Rishabh Pant | വീണ്ടുമൊരു ശസ്ത്രക്രിയ കാല്‍മുട്ടിന് ആവശ്യമില്ല: ഇന്‍ഡ്യന്‍ വികറ്റ് കീപര്‍ ബാറ്റര്‍ റിഷഭ് പന്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിട്ടേക്കുമെന്ന് റിപോര്‍ട്
Jan 18, 2023, 16:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ഡിസംബര്‍ 30നുണ്ടായ കാറപകടത്തില്‍ ഗുരുതരമായി കാലിന് പരുക്കേറ്റ ഇന്‍ഡ്യന്‍ വികറ്റ് കീപര്‍ ബാറ്റര്‍ റിഷഭ് പന്ത് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിട്ടേക്കും. താരത്തിന്റെ കാല്‍മുട്ടിന് വീണ്ടുമൊരു ശസ്ത്രക്രിയ ആവശ്യമില്ലാത്തതിനാലാണ് ആശുപത്രി വിടുന്നതെന്നാണ് ടൈംസ് ഓഫ് ഇന്‍ഡ്യയുടെ പുതിയ റിപോര്‍ട്.
റിഷഭിന്റെ കാലിന് നേരത്തെ രണ്ട് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായിരുന്നു. പിന്നീട് വീണ്ടുമൊരു സര്‍ജറി കൂടി വേണ്ടിവന്നാല്‍ ആശുപത്രിവാസം നീളുമെന്നും ക്രികറ്റിലേക്കുള്ള മടങ്ങിവരവ് വൈകുമെന്നും നേരത്തെ റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.
അപകടത്തില്‍ റിഷഭ് പന്തിന്റെ കാല്‍മുട്ടിലെ ലിഗമെന്ഡുകള്ക്കാണ് സാരമായി പരുക്കേറ്റത്. വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്‍ഡിനും പരുക്കേല്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിക്കപ്പെട്ട റിഷഭ് പന്തിനെ ബിസിസിഐ പിന്നീട് എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്പോര്‍ട്സ് മെഡിസിന് വിദഗ്ദനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കോകില ബെന്‍ ആശുപത്രിയില്‍ റിഷഭ് പന്തിനെ ചികിത്സിക്കുന്നത്. ജനുവരി എട്ടിന് മൂന്ന് മണിക്കൂറോളം നേരമെടുത്താണ് രണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ലിഗമെന്ഡുകളിലെ പരുക്ക് നാല് മുതല്‍ ആറ് ആഴ്ചകള്‍ കൊണ്ട് സാധാരണയായി പരിഹരിക്കപ്പെടേണ്ടതാണ്. ഇതിന് ശേഷം മറ്റ് റീഹാബിലിറ്റേഷന്‍ ആരംഭിക്കണം. ഇതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം മാത്രമേ പന്ത് എപ്പോള്‍ ക്രികറ്റിലേക്ക് തിരിച്ചുവരുമെന്ന് പറയാനാകൂ. എന്തായാലും മൈതാനത്തേക്ക് റിഷഭ് പന്തിന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ല.
ബിസിസിഐയുടെ മെഡികല്‍ സംഘവും കോകിലാ ബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും റിഷഭ് പന്തിന്റെ ചികില്‍സ നിരീക്ഷിച്ച് വരികയാണ്. അപകടമുണ്ടാക്കിയതിന്റെ മാനസീകാഘാതം കുറയ്ക്കാന്‍ അദേഹത്തിന് കൗണ്‍സലിംഗ് നല്‍കാനും പദ്ധതിയുണ്ട്. എന്തായാലും ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപിന് മുമ്പ് പൂര്‍ണ ഫിറ്റ്നസിലേക്ക് റിഷഭ് പന്തിന് തിരിച്ചെത്തുക എളുപ്പമാവില്ല. ഐപിഎല്‍ 2023 സീസണ് റിഷഭിന് നഷ്ടം തന്നെയാണ്.
Keywords: News,National,India,Mumbai,hospital,Treatment,Cricket,Cricket Test,Player,Top-Headlines,Latest-News,Health,Health & Fitness,IPL, Rishabh Pant Health: Wicketkeeper Batter Set To Be Discharged In Two Weeks- Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

