Song Out | തമിഴില്‍ തിളങ്ങാന്‍ പ്രേമലു നായിക; മമിതയുടെ റിബല്‍ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു
Feb 17, 2024, 12:52 IST
ചെന്നൈ: (KVARTHA) തിയേറ്ററുകളില്‍ മികച്ച വിജയവുമായി മുന്നേറുന്ന കോമഡി എന്റര്‍റ്റൈനര്‍ മലയാള ചിത്രമാണ് പ്രേമലു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു (Premalu) രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുകയാണ്. ഈ പുതിയ മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ് നടി മമിതയും. റീനു എന്ന നായികാ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമിത എത്തിയത്.
ഇപ്പോഴിതാ, മമിത തമിഴിലും തിളങ്ങാന്‍ പോവുകയാണ്. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിലുടെ തമിഴിലും മമിത നായികയായി എത്തുകയാണ്. 'റിബല്‍' എന്ന പുതിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.
ചിത്രത്തിലേതായി പുറത്തുവിട്ട ഗാനം നായകന്‍ ജി വി പ്രകാശിന്റെ രംഗങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളതാണ്. നികേഷ് ആര്‍ എസാണ് ചിത്രത്തിന്റെ സംവിധായകന്‍. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയുമുള്ള റിബല്‍ 22നാണ് പ്രദര്‍ശനത്തിന് എത്തുക. മമിത നായികയായി എത്തുന്ന തമിഴ് ചിത്രം എങ്ങനെയായിരിക്കും എന്നതിന്റെ ആകാംക്ഷയിലാണ് മലയാളി ആരാധകര്‍.
അതേസമയം, ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നത്.
Keywords: News, National, National-News, Cinema-News, Stars, Mamitha Baiju, Rise of Rebel, Song, GV Prakash, Rebel, Out, Cinema, Actress, Rise of Rebel song from GV Prakash's Rebel is out.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.