SWISS-TOWER 24/07/2023

Rinku Singh | ഏഷ്യന്‍ ഗെയിംസിലെ വിജയത്തിന് പാരിതോഷികമായി ലഭിച്ചത് 3 കോടി; പിതാവിന് കാര്‍ വാങ്ങാന്‍ പണം മാറ്റിവച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് താരം റിങ്കു സിങ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (KVARTHA) ഏഷ്യന്‍ ഗെയിംസിലെ വിജയത്തിന് പാരിതോഷികമായി യു പി സര്‍കാര്‍ നല്‍കിയ പാരിതോഷികത്തില്‍നിന്നു പിതാവിനു കാര്‍ വാങ്ങാന്‍ പണം മാറ്റിവച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് താരം റിങ്കു സിങ്. മകന്‍ ദേശീയ ടീമിലെ സൂപര്‍ താരമായപ്പോഴും, പാചക വാതക സിലിന്‍ഡര്‍ വിതരണ ജോലി ചെയ്യുന്ന റിങ്കുവിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ്ങിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.


Aster mims 04/11/2022
Rinku Singh | ഏഷ്യന്‍ ഗെയിംസിലെ വിജയത്തിന് പാരിതോഷികമായി ലഭിച്ചത് 3 കോടി; പിതാവിന് കാര്‍ വാങ്ങാന്‍ പണം മാറ്റിവച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് താരം റിങ്കു സിങ്

വാഹനത്തില്‍നിന്ന് സിലിന്‍ഡര്‍ എടുത്തു വയ്ക്കുന്ന റിങ്കുവിന്റെ പിതാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. പിതാവിനോടു വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു തയാറല്ലെന്നാണു റിങ്കു സിങ് ഇതേക്കുറിച്ചു പ്രതികരിച്ചത്.

വിശ്രമിക്കാന്‍ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം സ്വന്തം ജോലിയെ വളരെയേറെ ഇഷ്ടപ്പെടുന്നു. വീട്ടില്‍ വെറുതെ ഇരുന്നാല്‍ പിതാവിന് ബോറഡിക്കുമെന്നും അതുകൊണ്ട് അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന് സ്വയം തോന്നുന്നതുവരെ ജോലി ചെയ്യട്ടെ എന്നും റിങ്കു സിങ് പറഞ്ഞിരുന്നു.

ഇന്‍ഡ്യയ്ക്കായി 15 ട്വന്റി20 മത്സരങ്ങള്‍ കളിച്ച റിങ്കു സിങ് 89 ആവറേജില്‍ 356 റണ്‍സാണ് ഇതുവരെ നേടിയത്. ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍കത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് റിങ്കു സിങ്. ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലും താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Keywords: Rinku Singh gets INR 3 crore award, set to gift a car to his father, Lucknow, News, Cricket Star, Social Media, Rinku Singh, Compensation, Asian Games, Gas cylinder, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia