Transfer | 'ബാറുടമയുടെ ആഡംബരവാഹനത്തില്‍ സവാരി ഗിരിഗിരി'; ആരോപണ വിധേയരായ എസ്ഐ അടക്കമുളള 8 പൊലീസുകാര്‍ക്ക് കൂട്ടസ്ഥലമാറ്റം
May 31, 2023, 20:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാഹി: (www.kvartha.com) മാഹി പൊലീസിലെ എസ്ഐ അടക്കമുളള എട്ടുപേരെ കൂട്ടമായി സ്ഥലം മാറ്റി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റം. വനിതാ എസ്ഐ ഉള്‍പെടെയുളളവരെ പുതുച്ചേരിയിലെ ആംഡ് പൊലീസ് കാംപിലേക്ക് മാറ്റിയത്. പുതുച്ചേരി ഹെഡ് ക്വാര്‍ടേഴ്സ് എസ് പി സുബ്ബം ഘോഷാണ് അടിയന്തിരപ്രാധാന്യത്തോടെ സ്ഥലമാറ്റ ഉത്തരവിട്ടത്.
വനിതാ എസ്ഐ റീനാമേരി ഡേവിഡ്, എഎസ്ഐമാരായ എം സരോഷ്, എന്‍ സതീശന്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ടി കെ വിജോയ് കുമാര്‍, സുനില്‍ പ്രശാന്ത്, ശാന്തി ഷിനോജ്, കോണ്‍സ്റ്റബിള്‍മാരായ വി നിഷിത്ത്, വിജയകുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ദിവസങ്ങള്‍ക്കു മുന്‍പ് എസ്ഐ റീനമേരി ഡേവിഡിന്റെ നേതൃത്വത്തിലുളള സംഘം മാഹിയിലെ ഒരു പ്രമുഖ ബാര്‍ ഉടമയുടെ കാറില്‍ പൊലീസ് സ്റ്റികറൊട്ടിച്ചു വയനാട്ടിലെ ഒരു റിസോര്‍ടില്‍ സന്ദര്‍ശനം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.
ബത്തേരിയിലെ ലോഡ്ജില്‍ ബാര്‍ ഉടമയുടെ ആഡംബര വാഹനത്തില്‍ പൊലീസ് സ്റ്റികര്‍ ഒട്ടിച്ചു നിര്‍ത്തിയിട്ട ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണമാരംഭിച്ചത്. സംഭവത്തില്‍ വസ്തുതാപരമായ ശരിയുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കൂട്ടസ്ഥലമാറ്റത്തിന് കളമൊരുങ്ങിയതെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. എസ്ഐയുടെയും കൂട്ടരുടെയും നടപടി സര്കാരിനും ആഭ്യന്തരവകുപ്പിനും നാണക്കേടുണ്ടാക്കിയെന്ന് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്ഐയെയും കൂട്ടരെയും സ്ഥലം മാറ്റിയത്.

Keywords: Mahe News, Waynad News, Puducherry Police, National News, Malayalam News, Ride in bar owner's luxury car; Transfer of 8 persons including SI.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.