Principal Suspended | വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപ്പിട്ട ചോറ് മാത്രം നല്‍കിയതായി പരാതി; വീഡിയോ വൈറലായതോടെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

 



അയോധ്യ: (www.kvartha.com) ഉച്ചഭക്ഷണത്തിന് വിദ്യാര്‍ഥികള്‍ക്ക് ഉപ്പിട്ട ചോറ് മാത്രം നല്‍കിയതായി പരാതി. ചൗരിബസാറിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രധാനാധ്യാപിക ഏക്ത യാദവിനെ സസ്‌പെന്‍ഡ് ചെയ്തതായി അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ ഉപ്പിട്ട ചോറ് കഴിക്കുന്ന വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനാധ്യാപികയ്‌ക്കെതിരെ നടപടി എടുത്തത്. മെനു അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തിനായി പാലും മുട്ടയും പരിപ്പും റൊട്ടിയും നല്‍കണം. 

Principal Suspended | വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപ്പിട്ട ചോറ് മാത്രം നല്‍കിയതായി പരാതി; വീഡിയോ വൈറലായതോടെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍


മെനുവിലുള്ള ഭക്ഷണം നല്‍കാതെ കുട്ടികള്‍ക്ക് നല്‍കുന്നത് ചോറും ഉപ്പുമാണ്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗ്രാമമുഖ്യനും അധ്യാപകരും മടിക്കുന്നു. അപ്പോള്‍ ആരാണ് ഇതിന്റെ ഉത്തരവാദിയെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ വൈറലായതോടെ നിരവധി രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു.

Keywords:  News,National,India,Ayodhya,Social-Media,Food,Video,Complaint, Punishment,Teacher,Principal,school,Local-News, Rice-salt meal video at school in UP’s Ayodhya goes viral, principal suspended
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia