Amit Shah | 'ചരിത്രം തിരുത്തിയെഴുതൂ, കേന്ദ്രം പിന്തുണയ്ക്കും'; ചരിത്രകാരന്മാരോട് അമിത് ഷാ

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരന്മാരോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 'ഞാന്‍ ചരിത്ര വിദ്യാര്‍ത്ഥിയാണ്, നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും വളച്ചൊടിക്കപ്പെടുന്നുവെന്നും ഞാന്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. അത് ശരിയായിരിക്കാം, പക്ഷേ ഇപ്പോള്‍ നമ്മള്‍ ഇത് തിരുത്തേണ്ടതുണ്ട്', ഡെല്‍ഹിയില്‍ അസം സര്‍ക്കാരിന്റെ ഒരു ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.
               
Amit Shah | 'ചരിത്രം തിരുത്തിയെഴുതൂ, കേന്ദ്രം പിന്തുണയ്ക്കും'; ചരിത്രകാരന്മാരോട് അമിത് ഷാ

ചരിത്രം ശരിയായും മഹത്വപൂര്‍ണ്ണമായും അവതരിപ്പിക്കുന്നതില്‍ നിന്ന് ആരാണ് നമ്മളെ തടയുന്നതെന്ന് പതിനേഴാം നൂറ്റാണ്ടിലെ അഹോം ജനറല്‍ ലച്ചിത് ബര്‍ഫുകന്റെ 400-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ത്രിദിന പര്യാപടിയില്‍ അദ്ദേഹം ചോദിച്ചു. 'ഇവിടെ ഇരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളോടും യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരോടും ഈ ചരിത്രം ശരിയല്ല എന്ന് ഞാന്‍ പറയുന്നു. രാജ്യത്ത് എല്ലായിടത്തും, 150 വര്‍ഷം ഭരിച്ച 30 രാജവംശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തിനായി പോരാടിയ 300 പ്രമുഖ വ്യക്തികളെക്കുറിച്ചും ഗവേഷണം നടത്താന്‍ ശ്രമിക്കണം', അദ്ദേഹം പറഞ്ഞു.

'എഴുതിക്കഴിഞ്ഞാല്‍ പിന്നെ തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കപ്പെടില്ല. മുന്നോട്ട് വരൂ, ഗവേഷണം നടത്തി ചരിത്രം തിരുത്തിയെഴുതൂ. ഇങ്ങനെയാണ് ഭാവി തലമുറയ്ക്കും പ്രചോദനമാകുന്നത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഗള്‍ സാമ്രാജ്യം വളര്‍ത്തുന്നത് തടയുന്നതില്‍ ലച്ചിത് വഹിച്ച പങ്ക് വ്യക്തമാക്കിയ അമിത് ഷാ, സരിയഘട്ട് യുദ്ധത്തില്‍ തന്റെ അനാരോഗ്യം വകവയ്ക്കാതെ അവരെ പരാജയപ്പെടുത്തിയെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വിടവ് നികത്തിയതായും അമിത് ഷാ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ശ്രമഫലമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലച്ചിത് ബര്‍ഫുകനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കുറഞ്ഞത് 10 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോട് അമിത് ഷാ അഭ്യര്‍ഥിച്ചു. രാജ്യത്തെ ജനങ്ങള്‍ ലച്ചിത്തിന്റെ വീര്യത്തെക്കുറിച്ച് അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  Latest-News, National, Top-Headlines, BJP, Political-News, Politics, Amit-Shah, Central Government, New Delhi, 'Rewrite History, Centre Will Support': Amit Shah to Historians.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia