സൈനിക സേവനം 30 വര്‍ഷമാക്കാന്‍ ആലോചന; വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം പരിഗണനയിലെന്ന് ബിപിന്‍ റാവത്ത്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 13.05.2020) സൈനിക സേവനം 30 വര്‍ഷമാക്കാന്‍ ആലോചനയുണ്ടെന്നും വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം പരിഗണനയിലെന്നും പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. മൂന്ന് സായുധ സേനയിലെയും 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ട്രിബ്യൂണിനു നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്.

'സൈനികരുടെ സര്‍വീസ് കാലാവധി നീട്ടാനുള്ള നയം താമസിയാതെ കൊണ്ടുവരും. വിരമിക്കല്‍ കാലാവധി നീട്ടുന്നതും ആലോചനയിലുണ്ട്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സൈനിക സേവനം 30 വര്‍ഷമാക്കാന്‍ ആലോചന; വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം പരിഗണനയിലെന്ന് ബിപിന്‍ റാവത്ത്

അതിനിടെ വര്‍ധിച്ചു വരുന്ന ശമ്പളവും പെന്‍ഷനും ബജറ്റിന്റെ വലിയൊരു ഭാഗം അപഹരിക്കുന്നതിനാല്‍ മനുഷ്യ വിഭവശേഷിയുടെ ചെലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ''ഞാന്‍ മനുഷ്യ വിഭവശേഷിയുടെ ചെലവുകള്‍ നോക്കുകയാണ്. എന്തുകൊണ്ടാണ് ഒരു ജവാന്‍ വെറും പതിനഞ്ചോ പതിനേഴോ വര്‍ഷം മാത്രം സേവിച്ചാല്‍ മതിയെന്നത് തുടരുന്നത്. എന്തുകൊണ്ട് 30 വര്‍ഷം സേവിച്ചു കൂടാ. ഇങ്ങനെ ചെയ്യുന്നതിലൂടെ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത്' എന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, സായുധ സേനയില്‍ പരിവര്‍ത്തനവും പുനഃസംഘടനയും ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Keywords:  Retirement age of Army jawans to increase, says Gen Bipin Rawat, New Delhi, News, Military, Salary, Retirement, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia