Arrested | 'തിരക്കേറിയ മോളുകളില്‍ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം പതിവാക്കിയ മുന്‍ പ്രധാനാധ്യാപകന്‍ പിടിയില്‍'

 


ബംഗ്ലൂരു: (KVARTHA) തിരക്കേറിയ മോളുകളില്‍ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം പതിവാക്കിയ മുന്‍ പ്രധാനാധ്യാപകനെ അറസ്റ്റുചെയ്ത് പൊലീസ്. ബസവേശ്വര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ
അശ്വത് നാരായണ (60) ആണ് പൊലീസിന്റെ പിടിയിലായത്. സിസിടിവി കാമറയില്‍ പതിഞ്ഞ ഇയാളുടെ ചെയ്തികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Arrested | 'തിരക്കേറിയ മോളുകളില്‍ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം പതിവാക്കിയ മുന്‍ പ്രധാനാധ്യാപകന്‍ പിടിയില്‍'

ബംഗ്ലൂരുവിലെ മോളില്‍ വെച്ചുള്ള ഇയാളുടെ അതിക്രമ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പലയിടത്തും ഈ പ്രവൃത്തി ഇയാള്‍ ആവര്‍ത്തിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു. മോള്‍ മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയുടെ കീഴടങ്ങല്‍.

Keywords:  Retired School Headmaster Surrenders in Assault Case at Lulu Mall, Bengaluru, News, Retired School Headmaster, Arrested, Police, CCTV, Assault, Complaint, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia