Arun Goel | മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമീഷനറായി ചുമതലയേറ്റു
Nov 21, 2022, 15:59 IST
ന്യൂഡെല്‍ഹി: (www.kvartha.com) തെരഞ്ഞെടുപ്പ് കമീഷനറായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയല്‍ ചുമതലയേറ്റു. ശനിയാഴ്ചയാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമീഷനറായി നിയമിച്ചത്. രാവിലെയാണ് ഗോയല്‍ ചുമതലയേറ്റതെന്ന് കമീഷന്‍ അറിയിച്ചു.
2025 ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ സ്ഥാനമൊഴിയുന്നതോടെ ഗോയല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷനറാകും. 2027 ഡിസംബര്‍ വരെ പദവിയില്‍ തുടരും. പഞ്ചാബ് കേഡറിലെ 1985 ബാച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ നവംബര്‍ 18ന് വിരമിച്ചിരുന്നു. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ ഗുജറാതില്‍ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ നിയമനം.
ഈ വര്‍ഷം മേയില്‍ സുശീല്‍ ചന്ദ്ര വിരമിച്ച ഒഴിവില്‍ രാജീവ്കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷനറായതോടെ മൂന്നംഗ പാനലില്‍ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ആറ് വര്‍ഷമോ 65 വയസ് തികയുന്നതുവരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷനര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമീഷനര്‍ എന്നീ സ്ഥാനങ്ങളുടെ കാലാവധി.
Keywords: News,National,India,New Delhi,Politics,Election,Election Commission,Top-Headlines, Retired IAS officer Arun Goel takes charge as Election CommissionerShri Arun Goel assumes charge as new Election Commissioner of India.#ECI pic.twitter.com/9AW4I0KSip
— Election Commission of India #SVEEP (@ECISVEEP) November 21, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.