Elections | കോൺഗ്രസും ബിജെപിയും മാത്രമല്ല, ജനതാ പാർട്ടിയും ഭരണത്തിലേറിയ മധ്യപ്രദേശ്; ഒരൊറ്റ ദിവസം മാത്രം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയും സംസ്ഥാനത്തിന് സ്വന്തം; 1957 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രമറിയാം
Oct 28, 2023, 11:24 IST
ഭോപ്പാൽ: (KVARTHA) ശക്തമായ രാഷ്ട്രീയ പോരിനാണ് മധ്യപ്രദേശ് വേദിയാകുന്നത്. നിയസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്നു. കോൺഗ്രസും ബിജെപിയും മാത്രമല്ല, ജനതാ പാർട്ടിയും മുൻകാലങ്ങളിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1957-ലാണ്.
ആദ്യ തിരഞ്ഞെടുപ്പ്
മധ്യപ്രദേശ് രൂപീകരണത്തിനു ശേഷമുള്ള സംസ്ഥാനത്തെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 288 സീറ്റുകളാണുണ്ടായിരുന്നത്. ഇതിൽ 70 സീറ്റുകൾ ദ്വയാംഗ മണ്ഡലമായിരുന്നു. പട്ടികജാതി-പട്ടികവർഗങ്ങളിൽ നിന്നുള്ള കൂടുതൽ വോട്ടർമാരുള്ള പ്രദേശങ്ങളിലെ വികസനം വേഗത്തിലാക്കാൻ കൊണ്ടുവന്ന ഈ ഇരട്ട സംവിധാനം 1962 ലെ തിരഞ്ഞെടുപ്പിൽ നിർത്തലാക്കി. കോൺഗ്രസ് 232 സീറ്റുകൾ നേടി അധികാരത്തിൽ വന്നു.
പ്രതിപക്ഷമായ ജനസംഘത്തിൽ നിന്ന് 10 പേർ മാത്രമാണ് വിജയിച്ചത്. പിഎസ്പി 12, സിപിഐ 2, രാമരാജ്യ പരിഷത്ത് 5, ഹിന്ദു മഹാസഭ 7, സ്വതന്ത്രർ 20 സീറ്റുകളിലും വിജയിച്ചു. പണ്ഡിറ്റ് രവിശങ്കർ ശുക്ല മധ്യപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി. 1956-ൽ ശുക്ല മരിച്ചു, ഇടക്കാല ക്രമീകരണം വരെ ഭഗവന്ത് റാവു മണ്ട്ലോയി മുഖ്യമന്ത്രിയായി. 1957 ജനുവരി 31ന് കൈലാഷ് നാഥ് കട്ജു മുഖ്യമന്ത്രിയായി അധികാരമേറ്റു.
1962-ൽ മണ്ട്‌ലോയ് വീണ്ടും മുഖ്യമന്ത്രിയായി
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 142, ജനസംഘം 41, പിഎസ്പി 33, സിപിഐ 1, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 14, സ്വതന്ത്ര ദൾ 2, രാമരാജ്യ പരിഷത്ത് 10, ഹിന്ദു മഹാസഭ 6, സ്വതന്ത്രർ 39 സീറ്റുകൾ നേടി. 1962 മാർച്ച് 12 ന് ഭഗവന്ത് റാവു മണ്ട്ലോയി മുഖ്യമന്ത്രിയായി, 1963 സെപ്റ്റംബർ വരെ ഈ സ്ഥാനത്ത് തുടർന്നു. ഇതിനുശേഷം പണ്ഡിറ്റ് ദ്വാരക പ്രസാദ് മിശ്ര 1963 സെപ്റ്റംബറിൽ മുഖ്യമന്ത്രിയായി.
സീറ്റുകൾ 288 ൽ നിന്ന് 296 ആയി ഉയർന്നു
1967 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തും രാജ്യത്തും നടന്നത് കോൺഗ്രസ് നേതൃത്വത്തിലെ മാറ്റത്തോടെയാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു 1964 മെയ് മാസത്തിൽ അന്തരിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം ഇന്ദിരാഗാന്ധിയുടെ കൈകളിൽ എത്തി. 1965-ൽ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള യുദ്ധവും ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. സംസ്ഥാനത്തെ നിയമസഭാ സീറ്റുകൾ 296 ആയി ഉയർന്നു. കോൺഗ്രസ് 167, ജനസംഘം 78, പിഎസ്പി 9, എസ്എസ്പി 10 സീറ്റുകൾ നേടി.
പണ്ഡിറ്റ് ദ്വാരക പ്രസാദ് മിശ്രയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. 1967 ജൂലൈ 30 ന് ഗോവിന്ദ് നാരായൺ സിംഗ് മുഖ്യമന്ത്രിയായി, അദ്ദേഹം 1969 മാർച്ച് 25 വരെ ഈ സ്ഥാനത്ത് തുടർന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾ കാരണം 1969 മാർച്ചിൽ രാജാ നരേഷ് ചന്ദ്ര സിംഗ് മുഖ്യമന്ത്രിയായി, എന്നാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. ഒടുവിൽ, 1970 മാർച്ച് 26 ന് ശ്യാമ ചരൺ ശുക്ലയ്ക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനം കൈമാറി.
1972-ലെ തിരഞ്ഞെടുപ്പ്
296 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 220, ജനസംഘം 48, സിപിഐ 3, സോഷ്യലിസ്റ്റ് പാർട്ടി 7, സ്വതന്ത്രർ 18 എന്നിങ്ങനെയാണ് വിജയിച്ചത്. 1969 മാർച്ച് 26 ന് ശ്യാമ ചരൺ ശുക്ല മുഖ്യമന്ത്രിയായി. തുടർന്ന് 1972 ജനുവരി 29ന് പ്രകാശ് ചന്ദ് സേഥി മുഖ്യമന്ത്രിയായി.
അടിയന്തരാവസ്ഥയുടെ കൊടുങ്കാറ്റ്
1975 ജൂണിൽ ഇന്ദിരാ ഗാന്ധി രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായി പ്രതിഫലിച്ചു. ജയപ്രകാശ് നാരായണന്റെ ആഹ്വാനപ്രകാരം പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിച്ചു. ജനതാ പാർട്ടി എന്ന സംയുക്ത പ്രതിപക്ഷത്തിന്റെ പുതിയ പാർട്ടി രൂപീകരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചാണ് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചത്. സംസ്ഥാന നിയമസഭയിലെ 320 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജനതാപാർട്ടിയുടെ കൊടുങ്കാറ്റിൽ പല പ്രമുഖരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജനതാ പാർട്ടി 230 സീറ്റുകളിലും കോൺഗ്രസ് 84 സീറ്റുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ 5 സീറ്റുകളിലും അഖില ഭാരതീയ രാം രാജ്യ പരിഷത്തിന്റെ ഒരു സ്ഥാനാർത്ഥിയും വിജയിച്ചു.
1977 ജൂൺ 24 ന് കൈലാഷ് ജോഷി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നിരുന്നാലും, ജോഷിക്ക് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് ശേഷം വീരേന്ദ്ര കുമാർ സക്ലേച്ച 1978 ജനുവരിയിൽ മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയെ മാറ്റാനുള്ള നീക്കം ഇവിടെയും അവസാനിച്ചില്ല. രണ്ട് വർഷത്തിന് ശേഷം 1980 ജനുവരിയിൽ സുന്ദർലാൽ പട്‌വ മുഖ്യമന്ത്രിയായി. ഇങ്ങനെ ജനതാ പാർട്ടി സർക്കാർ സംസ്ഥാനത്ത് മൂന്ന് മുഖ്യമന്ത്രിമാരുടെ ഭരണം കണ്ടു. 1977 ഏപ്രിൽ 30 മുതൽ 1977 ജൂൺ 23 വരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമായിരുന്നു.
ബിജെപിയുടെ രംഗപ്രവേശം
1980-ലെ തിരഞ്ഞെടുപ്പിൽ, 246 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി, അർജുൻ സിംഗ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. സംസ്ഥാന നിയമസഭയിലെ 320 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
കോൺഗ്രസ് 246, ബിജെപി 60, സിബിഐ 2, ജനതാ പാർട്ടി ജയപ്രകാശ് 2 സീറ്റുകളിൽ വിജയിച്ചു. ജനസംഘത്തിന് പകരം പുതിയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിലവിൽ വരികയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു..
ഒരു ദിവസം മാത്രം മുഖ്യമന്ത്രിയായി അർജുൻ സിംഗ്
1985-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. അർജുൻ സിംഗ് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും ഒരു ദിവസം മാത്രമേ അദ്ദേഹത്തിന് ഈ സ്ഥാനത്ത് തുടരാനായുള്ളൂ. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അദ്ദേഹത്തെ ഗവർണറാക്കി പഞ്ചാബിലേക്ക് മാറ്റി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം സൃഷ്ടിച്ച സഹതാപം മൂലം കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ തിരിച്ചെത്തിയത്.
320 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 250 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. പ്രതിപക്ഷമായ ബിജെപി 58, ജനതാ പാർട്ടി ജയപ്രകാശ് 5, സിപിഐ 1 സീറ്റിലും വിജയിച്ചു. അർജുൻ സിംഗ് മുഖ്യമന്ത്രിയായ ശേഷം, രണ്ടാം ദിവസം, അതായത് 1985 മാർച്ച് 12 ന് അദ്ദേഹത്തിന് സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. 1985 മാർച്ച് 13 ന് മോത്തിലാൽ ബോറ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ്, 1990 ഡിസംബർ 10-ന് പാർട്ടി ശ്യാമ ചരൺ ശുക്ലയെ മുഖ്യമന്ത്രിയാക്കി. 1990 മാർച്ച് വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു.
രാമക്ഷേത്ര തരംഗത്തിൽ ബിജെപി അധികാരത്തിൽ
1990-ലെ തിരഞ്ഞെടുപ്പായപ്പോഴേക്കും ഇന്ത്യയിൽ രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചിരുന്നു, പ്രത്യേകിച്ച് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ അതിന്റെ സ്വാധീനം കൂടുതലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും ഇതിന്റെ നേട്ടമുണ്ടായി. 320 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 1985ൽ 250 സീറ്റ് നേടിയ കോൺഗ്രസ് 56 സീറ്റിൽ ഒതുങ്ങി. ബിജെപി 220 സീറ്റുകളിൽ വിജയിച്ചു. ജനതാദൾ 28, ബിഎസ്പി 2 സീറ്റിലും വിജയിച്ചു.
1990 മാർച്ച് എട്ടിന് സുന്ദർലാൽ പട്‌വ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടര വർഷത്തിലേറെ പട്‌വ ഈ പദവിയിൽ തുടർന്നു. 1992 ഡിസംബർ ആറിന്, അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തെത്തുടർന്ന് പട്‌വ സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു. 1992 ഡിസംബർ 15 മുതൽ 1993 ഡിസംബർ ആറ് വരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമായിരുന്നു.
കോൺഗ്രസ് വീണ്ടും അധികാരത്തിൽ
രാഷ്ട്രപതി ഭരണത്തിന് ശേഷം, 1993 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തി. നിയമസഭയിലെ 320 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 174, ബിജെപി 117, ബിഎസ്പി 11, സ്വതന്ത്രൻ 12, സിപിഐ 1, സിപിഎം 1, ജനതാദളിന്റെ 4 സ്ഥാനാർത്ഥികൾ വിജയിച്ചു. 1993 ഡിസംബർ ഏഴിന് ദിഗ് വിജയ് സിംഗ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അവിഭക്ത മധ്യപ്രദേശിലെ അവസാന തിരഞ്ഞെടുപ്പ്
സംസ്ഥാനം രണ്ടായി വിഭജിക്കുന്നതിന് മുമ്പുള്ള അവസാന തിരഞ്ഞെടുപ്പായിരുന്നു ഇത്. 316 സീറ്റുകളിൽ കോൺഗ്രസ് 172 സീറ്റുകളിൽ വിജയിച്ചു. ഭൂരിപക്ഷം വീണ്ടും കോൺഗ്രസിന് അനുകൂലമായി. ദിഗ് വിജയ് സിംഗ് രണ്ടാം തവണയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. ബിജെപി 119, ജനതാദൾ 1, ബിഎസ്പി 11, ജനതാ പാർട്ടി 1, സമാജ്‌വാദി പാർട്ടി 4, സ്വതന്ത്രരും മറ്റ് 12 സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ വിജയിച്ചു.
സംസ്ഥാനത്തിന് ആദ്യ വനിതാ മുഖ്യമന്ത്രി
2000 നവംബർ ഒന്നിന് മധ്യപ്രദേശ് വിഭജിക്കപ്പെട്ട് ഛത്തീസ്ഗഡെന്ന പുതിയ സംസ്ഥാനം നിലവിൽ വന്നു. പ്രത്യേക സംസ്ഥാന രൂപീകരണം മൂലം 90 നിയമസഭാ സീറ്റുകൾ ഛത്തീസ്ഗഢിലേക്ക് പോയി. അതുകൊണ്ട് തന്നെ മധ്യപ്രദേശിൽ 230 നിയമസഭാ സീറ്റുകളായി ചുരുങ്ങി. തിരഞ്ഞെടുപ്പിൽ 173 സീറ്റുകൾ നേടി ബിജെപി വൻ ഭൂരിപക്ഷം നേടി.
ഉമാഭാരതി സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ എട്ടിന് ഉമാഭാരതി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2004 ഓഗസ്റ്റിൽ അവർക്ക് സ്ഥാനം രാജിവെക്കേണ്ടി വന്നു. ശേഷം, ബാബുലാൽ ഗൗർ 2004 ഓഗസ്റ്റ് 23-ന് മുഖ്യമന്ത്രിയായി, 2005 നവംബർ 29 വരെ ഈ സ്ഥാനത്ത് തുടർന്നു. 2005 നവംബർ 29 ന് ശിവരാജ് സിംഗ് ചൗഹാൻ ആദ്യമായി മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വീണ്ടും ശിവരാജ് സിംഗ് ചൗഹാൻ
2008-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വിജയിച്ചെങ്കിലും 30 സീറ്റുകൾ കുറഞ്ഞു. 2003ലെ 173ൽ നിന്ന് 143 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസ് 71, ബിഎസ്പി 7, സമാജ്വാദി പാർട്ടി 1, ഭാരതീയ ജനശക്തി പാർട്ടി 5 സീറ്റുകളിൽ വിജയിച്ചു. ഉമാഭാരതിയുടെ വിമത നീക്കത്തെ തുടർന്നാണ് ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റ് നഷ്ടം ഏറ്റുവാങ്ങേണ്ടി വന്നത്. ഈ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനശക്തി പാർട്ടിയുടെ ബാനറിലാണ് ഉമ തന്റെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്. എന്നാൽ അഞ്ച് സീറ്റിൽ മാത്രമാണ് ഉമയുടെ പാർട്ടി വിജയിച്ചത്. 2008 ഡിസംബർ 12-ന് ശിവരാജ് സിംഗ് ചൗഹാൻ രണ്ടാം തവണയും മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രകടനം മെച്ചപ്പെടുത്തി ബി ജെ പി
2008-നെ അപേക്ഷിച്ച് 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും 2003-ലെ കണക്കിലെത്താൻ കഴിഞ്ഞില്ല. കോൺഗ്രസിന്റെ 58 സ്ഥാനാർത്ഥികളും ബഹുജൻ സമാജ് പാർട്ടിയുടെ 4 പേരും 3 സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. മാൾവയിൽ 50ൽ 45 സീറ്റും ബിജെപി നേടിയെന്നതാണ് പ്രത്യേകത. മറ്റ് മേഖലകളിലും പാർട്ടിയുടെ പ്രകടനം മികച്ചതായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസിന് 13 സീറ്റുകൾ നഷ്ടപ്പെട്ടു. 2013 ഡിസംബർ 14-ന് ശിവരാജ് സിംഗ് ചൗഹാൻ മൂന്നാം തവണയും മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രീയ നാടകങ്ങളുടെ കാലം
മധ്യപ്രദേശിലെ 15-ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 114 സീറ്റുകൾ നേടുകയും ഭൂരിപക്ഷത്തിൽ നിന്ന് രണ്ട് സീറ്റുകളുടെ കുറവുണ്ടാകുകയും ചെയ്തു. എന്നാൽ സ്വതന്ത്രരുടെ പിന്തുണയോടെ കമൽനാഥ് മുഖ്യമന്ത്രിയായി. ഇതോടെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസിന് വീണ്ടും അധികാരത്തിലെത്താൻ അവസരം ലഭിച്ചു. ബിജെപി 109, ബഹുജൻ സമാജ് പാർട്ടി 2, സമാജ്‌വാദി പാർട്ടി 1, സ്വതന്ത്രർ 4 എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ കക്ഷി നില.
2018 ഡിസംബർ 17 ന് കമൽനാഥ് സംസ്ഥാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന 22 എംഎൽഎമാരുടെ കൂറുമാറ്റത്തെത്തുടർന്ന് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമായി. 2020 മാർച്ച് 20 ന്, കമൽ നാഥിന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നു, 2020 മാർച്ച് 23 ന് ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
Keywords: News, Nayional, Bhopal, MP Election, Kailashnath Katju, Election Result, BJP, Politics, Madhya-Pradesh-Assembly-Election, Congress, Results and Stats of Previous Madhya Pradesh Elections.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.