SWISS-TOWER 24/07/2023

ഞങ്ങളെ ജയിലില്‍ അടയ്ക്കൂ, അല്ലെങ്കില്‍ വെടിയുതിര്‍ക്കൂ...രണ്ടും കല്‍പിച്ച് മമതയും കേജരിവാളും; നോട്ട് അസാധുവാക്കിയ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 17.11.2016) രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം മൂന്ന് ദിവസത്തിനകം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് ഇരു മുഖ്യമന്ത്രിമാരും നിലപാട് വ്യക്തമാക്കിയത്.

അടിയന്തരാവസ്ഥ കാലത്തേക്കാള്‍ മോശമാണ് ഇപ്പോഴുള്ളത്. കേന്ദ്രം ഭരിക്കുന്നവര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ അതിന് അനുവദിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത വ്യക്തമാക്കി. തീരുമാനം പിന്‍വലിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ ജയിലില്‍ അടയ്ക്കൂ, അല്ലെങ്കില്‍ വെടിയുതിര്‍ക്കൂ. എന്നാലും ഞങ്ങള്‍ പോരാട്ടം തുടരുമെന്ന് മമത ബാനര്‍ജി പറഞ്ഞു.

രാജ്യത്തെ സാധാരണ ജനങ്ങള്‍ ബാങ്കിന്റെയും എ ടി എമ്മിന്റെയും മുന്നില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുമ്പോള്‍ മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ സുഖജീവിതം നയിക്കുകയാണെന്ന് കേജ്‌രിവാള്‍ കുറ്റപ്പെടുത്തി. വിജയ് മല്യയെ രാജ്യത്തുനിന്നു പുറത്തുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഹായിച്ചെന്നും കേജ്‌രിവാള്‍ ആരോപിച്ചു.

ഞങ്ങളെ ജയിലില്‍ അടയ്ക്കൂ, അല്ലെങ്കില്‍ വെടിയുതിര്‍ക്കൂ...രണ്ടും കല്‍പിച്ച് മമതയും കേജരിവാളും; നോട്ട് അസാധുവാക്കിയ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം

Keywords : New Delhi, India, National, AAP, Central Government, Resolve cash crunch in 3 days: Mamata, Kejriwal serve ultimatum to govt.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia