Delhi Airport | റിപബ്ലിക് ദിനാഘോഷം: ജനുവരി 19 മുതല്‍ 26 വരെ ഡെല്‍ഹി വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം
Jan 19, 2024, 17:33 IST
ന്യൂഡെല്‍ഹി: (KVARTHA) റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍. ഇതിന്റെ ഭാഗമായി ജനുവരി 19 മുതല്‍ 26 വരെ രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനോ ടേക് ഓഫ് ചെയ്യാനോ അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
75-ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന ഇത്തവണ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ് പരേഡിലെ വിശിഷ്ടാതിഥി. ചരിത്രത്തിലാദ്യമായി ബി എസ് എഫിലെ വനിതകള്‍ മാത്രം അണിനിരക്കുന്ന മാര്‍ചും ഇത്തവണത്തെ റിപബ്ലിക് ദിന പരേഡിലെ പ്രത്യേകതയാണ്. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റും രണ്ട് ഉപ ഉദ്യോഗസ്ഥരുമാണ് മാര്‍ച് നയിക്കുക. മാര്‍ചില്‍ 144 വനിതകള്‍ അണിനിരക്കും.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമായുള്ള 2274 എന്‍ സി സി കേഡറ്റുകളും ഒരുമാസം നീളുന്ന റിപബ്ലിക് ദിന കാംപില്‍ പങ്കെടുക്കുന്നു. ഇതില്‍ 907 പെണ്‍കുട്ടികളാണുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന റിപബ്ലിക് ദിന കാംപ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ഡെല്‍ഹി പൊലീസ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. അക്ഷര്‍ധാം ക്ഷേത്രത്തില്‍ ഡെല്‍ഹി ഈസ്റ്റ് പൊലീസ് ഭീകരാക്രമണം നേരിടുന്നതിന്റെ മോക് ഡ്രില്‍ നടത്തിയിരുന്നു.
Keywords: Republic Day curbs: No flights at Delhi airport between 10:20 am-12:45 pm till Jan 26, New Delhi, News, Republic Day Curbs, Delhi airport, Flight, Protection, Parade, Police, National News.Kind attention to all flyers ! pic.twitter.com/K9RN3n5vHX
— Delhi Airport (@DelhiAirport) January 18, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.