SWISS-TOWER 24/07/2023

Defamation | 'ശൂര്‍പണഖ' പരാമര്‍ശം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെ നടത്തിയ ശൂര്‍പണഖ പരാമര്‍ശത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. 2018ല്‍ പാര്‍ലമെന്റില്‍ നടത്തിയ 'ശൂര്‍പണഖ' പരാമര്‍ശത്തിന്റെ പേരിലാണ് രേണുക കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ കഴിഞ്ഞദിവസം സൂറത് ചീഫ് മജിസ്‌ട്രേറ്റ് കോടതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷയും, 10,000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന പ്രഖ്യാപനവുമായി രേണുക ചൗധരിയുടെ രംഗപ്രവേശം.

Aster mims 04/11/2022
Defamation | 'ശൂര്‍പണഖ' പരാമര്‍ശം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി

'ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നോക്കാം' എന്നും, മോദിയുടെ പരാമര്‍ശത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് രേണുക വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി 'ശൂര്‍പണഖ' എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ കോടതിയിലേക്ക് പോകാനാവില്ലെന്നുമുള്ള കമന്റുകള്‍ ട്വീറ്റിനു താഴെ നിറഞ്ഞു.

2018 ഫെബ്രുവരി ഏഴിനാണ് സംഭവം. പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെ, അന്നത്തെ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ശാസന രേണുക ചൗധരി ചിരിച്ചുകൊണ്ട് നേരിട്ടു. പിന്നാലെ, രേണുകയെ തടയരുതെന്നും രാമായണം സീരിയലിനു ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു ചിരി കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുകൊണ്ട് ഉദ്ദേശിച്ചത് ശൂര്‍പണഖയെ ആണെന്നാണ് രേണുക ചൗധരിയുടെ ആരോപണം.

Keywords:  Renuka Chowdhury to file defamation against PM Modi over ‘Surpanaka’; ‘how fast court’, New Delhi, News, Politics, Congress, Court, Parliament, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia