2ജി സ്പെക്ട്രം അഴിമതി: അനില്‍ അംബാനിയും ഭാര്യയും സുപ്രീംകോടതിയില്‍
Jul 22, 2013, 16:35 IST
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സാക്ഷിയായി കോടതിയില്‍ ഹാജരാകണമെന്ന വിചാരണ കോടതി ഉത്തരവിനെതിരെ റിയലന്‍സ് എ.ഡി.എ.ജി ഗ്രൂപ്പ് മേധാവി അനില്‍ അംബാനിയും ഭാര്യ ടീനയും സുപ്രീംകോടതിയില്‍. കേസിന്റെ വിചാരണ പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ കോടതിയില്‍ സാക്ഷിയായി ഹാജരാകേണ്ട കാര്യമില്ലെന്നാണ് ഇവരുടെ നിലപാട്. ഇവര്‍ സമര്‍പിച്ച ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.
റിലയന്‍സിന്റെ ഉപസ്ഥാപനമായ സ്വാന് ടെലികോമിന് 2ജി ലൈസന്‍സ് നേടിയെടുക്കാന്‍ ക്രമക്കേടുകള്‍ നടത്തി എന്ന കുറ്റത്തിന് കമ്പനിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ടീന അംബാനിയാണ് 2ജിയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ നടന്ന യോഗങ്ങള്‍ക്കു
നേതൃത്വം നല്‍കിയത്.

നേതൃത്വം നല്‍കിയത്.
Also Read:
കപ്പല്‍ വിട്ടയച്ചതായുള്ള ഫോണ്‍വിളിയെത്തി; ഉദുമയിലും കീഴൂരിലും ആഹ്ലാദം
Keywords: 2G Spectrum Case, Corruption, Supreme Court of India, New Delhi, Reliance, Arrest, National, Anil Ambani,Tina, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.