GST Notice | അനില്‍ അംബാനിയുടെ റിലയന്‍സ് ജെനറല്‍ ഇന്‍ഷുറന്‍സ് കംപനിക്ക് 923 കോടിയുടെ ജിഎസ്ടി നോടീസ്

 


മുംബൈ: (KVARTHA) അനില്‍ അംബാനിയുടെ മാതൃ സ്ഥാപനമായ റിലയന്‍സ് കാപിറ്റല്‍ നാഷണല്‍ കംപനി ലോ ട്രൈബ്യൂണലിന് കീഴില്‍ പാപരത്ത നടപടികള്‍ നേരിടുന്നതിനിടെ, റിലയന്‍സ് ജെനറല്‍ ഇന്‍ഷുറന്‍സ് കംപനിക്ക് ജിഎസ്ടി നോടീസ്. 923 കോടിയുടെ ജിഎസ്ടി നോടീസാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്.

റീ-ഇന്‍ഷുറന്‍സ്, കോ-ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ജിഎസ്ടി ആവശ്യപ്പെട്ടാണ് കംപനിക്ക് ഡിജിജിഐയില്‍ നിന്ന് നാല് കാരണം കാണിക്കല്‍ നോടീസുകള്‍ ലഭിച്ചത്. നാല് നോടീസുകളില്‍ ഒന്ന്, 478.84 കോടി രൂപയുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ടതാണ്.

വിവിധ ഇന്‍ഡ്യന്‍, വിദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള റീ-ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വഴി ബുക് ചെയ്യുന്ന റീ-ഇന്‍ഷുറന്‍സ് കമീഷനിന്റെ നികുതിയാണിത്. രണ്ടാമത്തെത് 359.70 കോടി രൂപയ്ക്കുള്ള നോടീസാണ്. മൂന്നാമത്തെ ഡിജിജിഐ നോടീസ് 78.66 കോടി രൂപയുമായി ബന്ധപ്പെട്ടതാണ്. നാലാമത്തെ നോടീസ് 5.38 കോടി രൂപയുടെതാണ്. വിദേശ റീ-ഇന്‍ഷുറര്‍മാരില്‍ നിന്നുള്ള റീ-ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ബാധകമായ റിവേഴ്‌സ് ചാര്‍ജ് അടിസ്ഥാനത്തില്‍ നികുതി അടയ്ക്കാത്ത കേസുമായി ബന്ധപ്പെട്ടതാണ്.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും മുംബൈയിലെ ഹെഡ് ഓഫിസ് ഉള്‍പെടെയുള്ളവ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും റിപോര്‍ടുകളുണ്ടായിരുന്നു. പാപരായ റിലയന്‍സ് കാപിറ്റലിന്റെ അനുബന്ധ സ്ഥാപനമാണ് റിലയന്‍സ് ജെനറല്‍ ഇന്‍ഷുറന്‍സ് കംപനി (ആര്‍ജിഐസി). റിലയന്‍സ് ജെനറല്‍ ഇന്‍ഷുറന്‍സ് കംപനി റിലയന്‍സ് കാപിറ്റലിന് ലാഭമുണ്ടാക്കുന്ന സബ്സിഡിയറി കൂടിയാണ്.

GST Notice | അനില്‍ അംബാനിയുടെ റിലയന്‍സ് ജെനറല്‍ ഇന്‍ഷുറന്‍സ് കംപനിക്ക് 923 കോടിയുടെ ജിഎസ്ടി നോടീസ്



Keywords: News, National, National-News, Business-News, Business-News, Reliance, Reliance General Insurance Company (RGIC), Directorate General of GST Intelligence (DGGI), General Insurance, GST, Notice, Worth Rs 922 Crore, DGGI, Anil Ambani, Reliance General Insurance gets GST notices worth Rs 922 crore from DGGI: Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia