Appeal | 'ചിൻമോയ് കൃഷ്ണദാസിനെ മോചിപ്പിക്കണം', ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആർഎസ്എസ്

​​​​​​​

 
RSS Demands Release of Chinmoy Krishnadas, Condemns Attacks on Hindus
Watermark

Photo Credit: X / Dattatreya Hosabale

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'ഹിന്ദുക്കളുടെ സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നത്.'
● 'ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാർ നടപടികൾ സ്വീകരിക്കണം.

നാഗ്പൂർ: (KVARTHA) ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾ അപലപനീയമാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കൊലപാതകങ്ങൾ, തീവയ്പ്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവ തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ ബംഗ്ലാദേശ് സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.

Aster mims 04/11/2022

ഹിന്ദുക്കളുടെ സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നത്. ഈ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ഇസ്‌കോൺ സന്യാസി ചിൻമോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ചിൻമയ് കൃഷ്ണദാസിനെ ഉടൻ വിട്ടയക്കണമെന്നും ഹൊസബാളെ ആവശ്യപ്പെട്ടു. 

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരാനും ഇക്കാര്യത്തിൽ അന്താരാഷ്ട്ര പിന്തുണ നേടുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കേന്ദ്ര സർക്കാർ തയാറാകണം.

ഈ നിർണായക ഘട്ടത്തിൽ ഭാരതവും ആഗോള സമൂഹവും അന്താരാഷ്ട്ര സ്ഥാപനങ്ങളും ബംഗ്ലാദേശിലെ ഇരകൾക്കൊപ്പം നിൽക്കുകയും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേണം. ആഗോള സമാധാനത്തിനും സാഹോദര്യത്തിനും ആവശ്യമായ  സാധ്യമായ ശ്രമങ്ങൾ നടത്താൻ ബന്ധപ്പെട്ട സർക്കാരുകൾ തയാറാകണമെന്ന് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.

#RSS #BangladeshHindus #ReligiousFreedom #HumanRights #GlobalPeace #ChinmoyKrishnadas

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia