'കൂട്ടിലടച്ച തത്തയെപ്പോലെ ചെയ്യരുത്': സിബിഐയെ കൂടുതല്‍ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസര്‍കാരിനോട് മദ്രാസ് ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 18.08.2021) കേന്ദ്ര സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈകോടതി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സി ബി ഐക്ക് അവകാശമുണ്ടെന്നും എന്നാല്‍ അതിനവര്‍ക്ക് സാധിക്കുന്നില്ലെന്നും കോടതി. സി ബി ഐയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ച് മോചനത്തിനുള്ള നിര്‍ദേശങ്ങള്‍ എന്ന നിലയില്‍ മദ്രാസ് ഹൈകോടതിയുടെ മധുര ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കി. 
Aster mims 04/11/2022

കൂട്ടിലടയ്ക്കപ്പെട്ട തത്തയുടെ അവസ്ഥയാണ് സി ബി ഐയുടേതെന്ന് കോടതി വിമര്‍ശിച്ചു. സി ബി ഐക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം. അതിന്റെ ഭരണനിര്‍വഹണം കേന്ദ്ര സര്‍കാരിന്റെ നിയന്ത്രണത്തിലാകരുത്. സി ബി ഐക്ക് സ്റ്റാറ്റ്യൂടറി പദവിയും കൂടുതല്‍ അധികാരങ്ങളും നല്‍കാനുള്ള നിയമം എത്രയും വേഗത്തില്‍ കൊണ്ടുവരണമെന്നും കേന്ദ്രത്തോട് കോടതി പറഞ്ഞു. 

'കൂട്ടിലടച്ച തത്തയെപ്പോലെ ചെയ്യരുത്': സിബിഐയെ കൂടുതല്‍ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസര്‍കാരിനോട് മദ്രാസ് ഹൈകോടതി


സി ബി ഐക്ക് പ്രത്യേക ബജറ്റ് വിഹിതം ഉണ്ടാകണമെന്നും സൈബര്‍, ഫോറന്‍സിക് വിദഗ്ധരേയും സാമ്പത്തിക ഓഡിറ്റര്‍മാരേയും സി ബി ഐയില്‍ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇലക്ഷന്‍ കമീഷന്‍, സി എ ജി എന്നിവയെപ്പോലെ സി ബി ഐയെ കൂടുതല്‍ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസര്‍കാരിനോട് കോടതി ആവശ്യപ്പെട്ടു. 

'പൊലീസിന് തെളിയിക്കാന്‍ പറ്റാതെ വരുന്ന കേസുകള്‍ സി ബി ഐക്ക് വിടണമെന്ന് ആളുകള്‍ മുറവിളി കൂട്ടുന്നത് അവരുടെ വിശ്വാസം കൊണ്ടാണ്', ജസ്റ്റിസ് എന്‍ കിരുബകരന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് ഓഫീസര്‍മാരില്ലാത്തതിനാലാണ് കേസ് അന്വേഷണം വൈകുന്നതെന്ന് സി ബി ഐ കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് ആഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സി ബി ഐ ഡയറക്ടറോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Keywords:  News, National, India, Chennai, CBI, Court, High Court, Central Government, Criticism,  'Release The Caged Parrot' : Madras High Court Directs Centre To Enact Separate Law For CBI; Ensure Its Autonomy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia