Recruitment | ഉദ്യോഗാർഥികൾക്ക് അവസരം: റെയിൽവേയിൽ 2500-ലധികം അപ്രന്റിസ് ഒഴിവുകൾ; വിശദമായി അറിയാം

 



കൊൽക്കത്ത: (www.kvartha.com) വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) യുവാക്കൾക്കായി വലിയ തോതിൽ റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചു. വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ 17 വരെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം. മൊത്തം 2521 അപ്രന്റിസ് ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്.
          
             
Recruitment | ഉദ്യോഗാർഥികൾക്ക് അവസരം: റെയിൽവേയിൽ 2500-ലധികം അപ്രന്റിസ് ഒഴിവുകൾ; വിശദമായി അറിയാം

പ്രായപരിധി:

അപേക്ഷകർക്ക് 15 വയസ് തികഞ്ഞിരിക്കണം കൂടാതെ 2022 നവംബർ 17-ന് 24 വയസ് കവിയരുത്. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ബാധകമാണ്.

വിദ്യാഭ്യാസ യോഗ്യത:

അപേക്ഷകർ കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് അല്ലെങ്കിൽ അതിന് തത്തുല്യമായ (10+2 സിസ്റ്റത്തിൽ) വിജയിച്ചിരിക്കണം, കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (NCVT/SCVT-യുമായി അഫിലിയേറ്റ് ചെയ്തത്) സർട്ടിഫിക്കറ്റ്.



സെലക്ഷൻ പ്രക്രിയ:

അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഈ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

അപേക്ഷാ ഫീസ്:

ഉദ്യോഗാർഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. സ്ത്രീകൾ, എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി വിഭാഗത്തിലുള്ളവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷിക്കേണ്ടത് ഇങ്ങനെ:

1. ഔദ്യോഗിക വെബ്സൈറ്റ് wcr(dot)indianrailways(dot)gov(dot)in

സന്ദർശിക്കുക.


2. ഹോം പേജിലേക്ക് പോകുക. 'About us-Recruitment-Railway Recruitment Cell-Engagement of Act Apprentice for 2022-23´ തെരഞ്ഞെടുത്ത് ‘Apply Online’.

എന്നതിൽ ക്ലിക്ക് ചെയ്ത് സ്വയം രജിസ്റ്റർ ചെയ്യുക.


3. അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രസക്തമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

അതിനുശേഷം ഫീസ് അടച്ച് അപേക്ഷാ ഫോറം സമർപ്പിക്കുക.

4. ഭാവി ഉപയോഗത്തിനായിഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കണം.

Keywords: WCR Apprentice Recruitment 2022: Apply Online for 2521 Vacancies, National,News,New Delhi,Top-Headlines,Latest-News,Recruitment,Indian Railway, Online, Website.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia