ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെകോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈകോടതി

 


ചണ്ഡിഗഡ്: (www.kvartha.com 13.12.2021) ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെകോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈകോടതി. 2020ലെ ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ലിസ ഗിലിന്റെ ഉത്തരവ്.

ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെകോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈകോടതി

പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റെകോര്‍ഡ് ചെയ്ത സിഡി ഉപയോഗിച്ചു കുറ്റകൃത്യം തെളിയിക്കാന്‍ ഭര്‍ത്താവിനു ബതിന്‍ഡ കുടുംബ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെകോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്നു ഹൈകോടതി നിരീക്ഷിച്ചു.

യുവതിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2017ലാണ് ഭര്‍ത്താവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2009 ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. കേസിന്റെ ക്രോസ് വിസ്താരത്തിനിടെ, മെമറി കാര്‍ഡിലോ മൊബൈല്‍ ഫോണിലെ ചിപിലോ റെകോര്‍ഡ് ചെയ്ത സംഭാഷണങ്ങളുടെ സിഡിയും ട്രാന്‍സ്‌ക്രിപ്റ്റുകളും സഹിതം സപ്ലിമെന്ററി സത്യവാങ്മൂലം സമര്‍പിക്കാന്‍ അനുമതി തേടി 2019 ജൂലൈയില്‍ ഭര്‍ത്താവ് കോടതിയില്‍ അപേക്ഷ സമര്‍പിച്ചു. 2020ല്‍, കുടുംബ കോടതി അതിനു അനുവാദം നല്‍കി. തുടര്‍ന്നാണ് ഭാര്യ ഹൈകോടതിയെ സമീപിച്ചത്.

'പ്രസ്തുത സിഡികള്‍ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ ലംഘനവും കടന്നുകയറ്റവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഇന്‍ഡ്യന്‍ ഭരണഘടനയുടെ വകുപ്പ് 21ന്റെ ലംഘനമാണ്. ഇത്തരം സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുനല്‍കാന്‍ കഴിയില്ല. 

ഹര്‍ജിക്കാരന്റെ സമ്മതമോ അറിവോ കൂടാതെ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അവ തെളിവായി സ്വീകാര്യമല്ല' എന്നും ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചു. പിന്നാലെ, ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി.

Keywords:  Recording wife's telephonic conversation without her knowledge is infringement of privacy: HC, News, Complaint, Women, Lawyer, High Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia