Seized | ഗുജറാത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍: 120 കോടിയിലധികം രൂപയും മദ്യവും പിടികൂടി
Nov 11, 2022, 17:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഗുജറാത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 120 കോടിയിലധികം രൂപയും മദ്യവും പിടികൂടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. ഗുജറാതില്‍ നിന്ന് 71.88 കോടി രൂപയും ഹിമാചല്‍ പ്രദേശില്‍ നിന്ന് 50.28 കോടി രൂപയുമാണ് പിടികൂടിയത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പിടികൂടിയ പണത്തിനെക്കാള്‍ അഞ്ചിരട്ടിയാണ് ഇത്തവണ പിടികൂടിയത്. 2017ല്‍ 9.03 കോടി രൂപയാണ് ഹിമാചല്‍ പ്രദേശില്‍ നിന്ന് പിടിച്ചെടുത്തത്. ഗുജറാതിലാവട്ടെ, 2017 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ആകെ പിടികൂടിയത് 27.21 കോടി രൂപയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങളിലാണ് ഇത്തവണ 71.88 കോടി രൂപ പിടിച്ചെടുച്ചത്. ഹിമാചല്‍ പ്രദേശില്‍ ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 1, 5 തീയതികളില്‍ ഗുജറാത് പോളിംഗ് ബൂതുകളിലെത്തും.
Keywords: News,National,India,New Delhi,Top-Headlines,By-election,Election,Gujarath,himachal pradesh, Record Cash, Liquor Seized as Himachal Pradesh, Gujarat Go to Polls: EC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

