ജിമ്മില്‍ ട്രെയിനറായ യുവാവ് ഹിന്ദി സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞ് കഴുത്ത് കടിച്ചുമുറിച്ചും സ്വകാര്യഭാഗത്ത് മര്‍ദിച്ചും പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി; തടയാന്‍ ചെന്ന മാതാവിനെയും സഹോദരിയെയും ഭീഷണിപ്പെടുത്തി ഓടിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 27.04.2020) ജിമ്മില്‍ ട്രെയിനറായ യുവാവ് ഹിന്ദി സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞു കൊണ്ട് യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായി പിതാവിനെ കൊലപ്പെടുത്തി. അക്രമെ തടയാന്‍ ചെന്ന മാതാവ്, സഹോദരി, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരെ പ്രതി ഭീഷണിപ്പെടുത്തി ഓടിച്ചു വിട്ടു. നാഗ്പുര്‍ നഗരത്തിലെ ഹുദ്കേശ്വരര്‍ നിവാസി വിക്രാന്ത് പില്ലെവാര്‍ (25) ആണ് അച്ഛന്‍ വിജയിയെ (55) കഴുത്ത് കടിച്ചുമുറിച്ചും സ്വകാര്യഭാഗത്ത് മര്‍ദിച്ചും കൊലപ്പടുത്തിയത്.

 ജിമ്മില്‍ ട്രെയിനറായ യുവാവ് ഹിന്ദി സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞ് കഴുത്ത് കടിച്ചുമുറിച്ചും സ്വകാര്യഭാഗത്ത് മര്‍ദിച്ചും പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി; തടയാന്‍ ചെന്ന മാതാവിനെയും സഹോദരിയെയും ഭീഷണിപ്പെടുത്തി ഓടിച്ചു

നിയന്ത്രണം വിട്ടു പെരുമാറിയ യുവാവിനെ മെരുക്കാന്‍ പൊലീസ് സംഘത്തിനു പോലും ഏറെ പ്രയത്നിക്കേണ്ടി വന്നു. ശനിയാഴ്ച രാത്രി നാഗ്പുരിലാണു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യാതൊരു പ്രകോപനവും കൂടാതെ പെട്ടെന്നാണ് പ്രതി പിതാവിനെ ആക്രമിച്ചതെന്നു കുടുംബാംഗങ്ങള്‍ മൊഴിനല്‍കി. ജിമ്മില്‍ ട്രെയിനര്‍ ആയ യുവാവ് ആക്രമണത്തിനിടെ ഹിന്ദി സിനിമയിലെ ഡയലോഗുകള്‍ ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Keywords:  News, National, India, Mumbai, Father, Son, Killed, Family, Police, Accused,  Reciting Film Dialogues, Gym Trainer Kills Father In Maharashtra
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script