Sena MLAs to leave Goa | വിശ്വാസവോട് വ്യാഴാഴ്ച; കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ എം എല്‍ എമാര്‍ ഗോവയിലേക്ക്
Jun 29, 2022, 11:47 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യ സര്‍കാരിനോട് വ്യാഴാഴ്ച വിശ്വാസവോട് തേടാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നിര്‍ദേശിച്ചതിനു പിന്നാലെ, ഒപ്പമുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ തീവ്ര ശ്രമവുമായി വിമത കാംപ്.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് ഗവര്‍ണര്‍ സഭ ചേരാന്‍ നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍ വിമത എംഎല്‍എമാരെ ഗുവാഹതിയില്‍നിന്ന് ഗോവയിലേക്ക് മാറ്റാനുള്ള നീക്കം തകൃതിയായി നടക്കുന്നു. വിമാനമാര്‍ഗമാകും എംഎല്‍എമാര്‍ ഗുവാഹതിയില്‍നിന്ന് ഗോവയിലേക്കു പോകുന്നത്.
എംഎല്‍എമാരെ ഗോവയിലേക്കു മാറ്റാനായി ഒരു സ്‌പൈസ്‌ജെറ്റ് വിമാനം തയാറാക്കിയെന്നും ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ ഗോവയിലേക്കു പോകുമെന്നും വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.
39 ശിവസേന വിമതരും ഒമ്പത് സ്വതന്ത്രരും കഴിഞ്ഞ ഒരാഴ്ചയിലേറെയായി അസമിലെ ഗുവാഹതിയിലെ ആഢംബര ഹോടെലില്‍ കഴിയുകയാണ്. വിമത എംഎല്‍എമാരുടെ മനസ്സു മാറ്റാന്‍ ഉദ്ധവ് താകറെയും സംഘവും അണിയറയില്‍ ശ്രമം തുടരുന്ന സാഹചര്യത്തിലാണ് ഒപ്പമുള്ള എംഎല്‍എമാരെ ഗോവയിലേക്ക് മാറ്റുന്നത്.
നേരിട്ടു മഹാരാഷ്ട്രയിലേക്കു പോകുന്നതിനു പകരം ബിജെപി ഭരിക്കുന്ന ഗോവയില്‍ ബുധനാഴ്ച രാത്രി കൂടി ചെലവഴിച്ച് വ്യാഴാഴ്ച രാവിലെ വിശ്വാസവോടിനു മുന്നോടിയായി മുംബൈയിലേക്കു തിരിക്കുന്ന രീതിയിലാണ് പദ്ധതി.
മറുവശത്ത്, വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്ധവും സംഘവും. ഇതിന്റെ ഭാഗമായാണ് വികാര നിര്‍ഭരമായ വാക്കുകളുമായി വിമത എംഎല്‍എമാരോട് തിരിച്ചുവരാന്‍ ഉദ്ധവ് താകറെ അഭ്യര്‍ഥന നടത്തിയത്.
'ശിവസേനയുടെ ഹൃദയത്തിലിപ്പോഴും നിങ്ങളുണ്ട്. നിങ്ങള്‍ കുറച്ചു ദിവസമായി ബന്ധനത്തിലാണ്. ഓരോ ദിവസവും പുതിയ വിവരങ്ങളാണുണ്ടാകുന്നത്. ഭൂരിഭാഗം പേരും ഇപ്പോഴും ബന്ധം നിലനിര്‍ത്തുന്നുണ്ട്.' എന്നായിരുന്നു ഷിന്‍ഡെയുടെ നിയന്ത്രണത്തിലുള്ള എം എല്‍ എമാരോട് ഉദ്ധവ് പറഞ്ഞത്.
Keywords: Rebel Shiv Sena MLAs to leave Assam for Goa, Mumbai, Trending, Shiv Sena, Goa, Flight, Hotel, Governor, Politics, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.