White Hair | അകാല നരയ്ക്കുള്ള കാരണങ്ങളും പരിഹാരങ്ങളും അറിയാം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അകാല നര. ആരോഗ്യത്തെയും സൗന്ദര്യത്തെയും വളരെ സൂക്ഷ്മമായി കാത്തു സൂക്ഷിക്കുന്ന നമുക്ക് അകാല നര ഉറക്കം കെടുത്തുന്ന കാര്യമാണ്. ശരീരത്തിന് സംഭവിക്കുന്ന മിക്ക പ്രശ്നങ്ങൾക്കും വലിയ കാരണമാണ് നമ്മുടെ ഭക്ഷണ ശീലങ്ങൾ. തെറ്റായ രീതിയിലുള്ള ഭക്ഷണ ക്രമം നമ്മുടെ ആരോഗ്യത്തെ സാരമായ രീതിയിൽ ബാധിക്കുന്നുണ്ട്. അകാല നരയ്ക്ക് ഒരുപാട് കാരണങ്ങൾ പഠനങ്ങൾ പറയുന്നുണ്ടെങ്കിലും അനാരോഗ്യ ഭക്ഷണ ശൈലികളാണ് പ്രധാനം. ശരീരത്തിന് ആവശ്യമായ പോഷകാഹാരക്കുറവ് കാരണവും അകാല നര ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
  
White Hair | അകാല നരയ്ക്കുള്ള കാരണങ്ങളും പരിഹാരങ്ങളും അറിയാം!

ഭക്ഷണത്തിലൂടെയുള്ള അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും തോത് കുറയുന്നതും ഇതിന് കാരണമാവാം, പ്രത്യേകിച്ച് വിറ്റാമിൻ ബി 12, കാറ്റലേസ് എന്നിവ അകാല നരയ്ക്ക് കാരണമാകും. ജങ്ക് ഫുഡ്, ഓയിൽ ഫുഡ്, പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, ടിന്നിലടച്ച പാനീയങ്ങൾ, മധുര ശീതള പാനീയങ്ങൾ ഇവയൊക്കെ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് പൂർണമായും മാറ്റേണ്ടതാണ്. കുടുംബത്തിൽ അകാല നരയുണ്ടെങ്കില്‍ കുടുംബത്തിൽപെട്ടവർക്കും ബാധിക്കാം. മാനസിക ആരോഗ്യവും അകാല നരയ്ക്ക് കാരണമാവാം. വിട്ട് മറാത്ത മാനസിക സമ്മർദം മെലാനിൻ ഉൽപാദനത്തെ തടസപ്പെടുത്തുകയും അകാല നരയിലേക്ക് എത്തിക്കുകയും ചെയ്യാം.

നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ചില രോഗങ്ങളും ഇതിന് കാരണമാവാം. തൈറോയ്ഡ് തകരാറുകൾ, വിറ്റിലിഗോ തുടങ്ങിയ ചില രോഗാവസ്ഥകൾ ഇതിൽപ്പെട്ടതാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരിലും അകാല നര അതിവേഗത്തിലാവാം. പുകവലി, അമിതമായ മദ്യപാനം ഇവയെല്ലാം അനിയന്ത്രിതമാകുന്നത് അകാല നര സാധ്യത വർധിപ്പിക്കും. പരിസ്ഥിതി ശുചീകരണവും അകാല നരയുടെ സാധ്യതകളിൽ ബന്ധമുള്ളതാണ്. മലിനീകരണം, വിഷവസ്തുക്കൾ, ദോഷകരമായ രാസവസ്തുക്കൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് നരയെ വേഗത്തിലാക്കാം. ഇരുമ്പ്, ചെമ്പ്, വൈറ്റമിന്‍ ബി, അയഡിന്‍, ഒമേഗ 3 എന്നിവയുടെ അഭാവം അകാലനരയ്ക്ക് കാരണമാകുന്നു.
Aster mims 04/11/2022

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Reason For White Hair & Causes In Young Age.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia