Realme | അവിസ്‌മരണീയ അനുഭവം പകരാൻ 'മൂൺ മോഡ്'; കുറഞ്ഞ വിലയിൽ ശക്തമായ കാമറ; വരുന്നു റിയൽമിയുടെ പുതിയ സ്മാർട്ട്‌ഫോൺ; വിശേഷങ്ങൾ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) റിയൽമി ബജറ്റ് വിലയിൽ പുതിയ സ്മാർട്ട്‌ഫോൺ 11 പ്രോ സീരീസ് (Realme 11 Pro) അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ വർഷം മെയ് മാസത്തിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് എന്നീ രണ്ട് ഫോണുകളാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നത്. ഈ സീരീസിലൊന്നിൽ 'മൂൺ മോഡ്' ഫീച്ചർ ഒരുക്കിയിരിക്കുന്നു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ വെയ്‌ബോയിൽ പോസ്റ്റ് ചെയ്തുകൊണ്ട് കമ്പനിയുടെ ഡയറക്ടർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Realme | അവിസ്‌മരണീയ അനുഭവം പകരാൻ 'മൂൺ മോഡ്'; കുറഞ്ഞ വിലയിൽ ശക്തമായ കാമറ; വരുന്നു റിയൽമിയുടെ പുതിയ സ്മാർട്ട്‌ഫോൺ; വിശേഷങ്ങൾ അറിയാം

റിയൽമി 11 പ്രോ പ്ലസ് പകർത്തിയ ചന്ദ്രന്റെ ചിത്രവും അദ്ദേഹം പങ്കിട്ടു. ഗാലക്‌സി എസ് 23 അൾട്രാ പോലെയുള്ള ഫോണുകളിലേതിന് സമാനമായി 'മൂൺ ഷോട്ടുകൾ' പകർത്താൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ പ്രീമിയം സ്മാർട്ട്ഫോണുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകുന്നുള്ളൂ. എന്നിരുന്നാലും, മൂൺ മോഡ് ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി നിർമിതബുദ്ധി (AI) അൽഗോരിതങ്ങളും ഉപയോഗിക്കുമെന്നും കരുതുന്നു, പ്രത്യേകിച്ച് ചന്ദ്രന്റെ ചിത്രങ്ങൾ എടുക്കുന്നതിന്.

Realme | അവിസ്‌മരണീയ അനുഭവം പകരാൻ 'മൂൺ മോഡ്'; കുറഞ്ഞ വിലയിൽ ശക്തമായ കാമറ; വരുന്നു റിയൽമിയുടെ പുതിയ സ്മാർട്ട്‌ഫോൺ; വിശേഷങ്ങൾ അറിയാം

റിയൽമി 11 പ്രോ പ്ലസിന് 120 ഹെട്സ് പുതുക്കൽ നിരക്കുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് വിവരം. പാനൽ അമോലെഡ് (AMOLED) അല്ലെങ്കിൽ ഒലെഡ് (OLED) ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2.6GHz വേഗതയുള്ള മീഡിയടെക് ഡൈമെൻസിറ്റി 7000-സീരീസ് പ്രോസസർ ഈ സ്മാർട്ട്‌ഫോണിൽ ഉൾപെടുത്തിയേക്കാം. ഇത് കൂടാതെ 16 ജിബി റാമും ഒരു ടിബി ഇന്റേണൽ സ്റ്റോറേജും ഫോണിൽ കാണാം. പിന്നിൽ മൂന്ന് ക്യാമറകൾ ഉണ്ടായിരിക്കാമെന്നാണ് നിഗമനം, പ്രാഥമിക ക്യാമറയ്ക്ക് 200 മെഗാപിക്സൽ വരെ ശേഷിയുണ്ടാവാം. മുൻവശത്തെ ക്യാമറ 16 മെഗാപിക്സൽ ആകാം.

5,000mAh ബാറ്ററിയും ഫാസ്റ്റ് ചാർജിംഗിനായി 100 വാട്സ് വരെ ചാർജിംഗ് സൗകര്യവും ഫോണിന് ലഭിക്കും. റിയൽമി 11 പ്രോ പ്ലസ് ചൈനയിൽ അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയിൽ ഇതിനകം ലഭ്യമായതും 24,999 രൂപ വിലയുള്ളതുമായ റിയൽമി 10 പ്രോ പ്ലസിന് പകരമാകുമെന്നാണ് പറയുന്നത്. പുതിയ ഫോണിന് 30,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാം. ഫോണിന്റെ വിലയും സവിശേഷതകളും കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Keyords: News, National, National-News Technology, Technology-News, Mobile, Mobile-News, Realme, Camera, Smart Phone, Chinese Social Media,  Realme 11 Pro+ will feature a Moon mode.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia