വളര്‍ത്തുമൃഗങ്ങളെ നിരീക്ഷിക്കാനായി സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് ഭയന്ന് വിറങ്ങലിച്ച് ദമ്പതികള്‍; തന്റെ ഭാര്യയ്ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ പോലും പേടിയാണെന്ന് ഭര്‍ത്താവ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 18.03.2022) നിങ്ങള്‍ മരിച്ചവരുടെ ആത്മാക്കളെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പലരും ചിരിക്കും,. എന്നാല്‍ ഇത് സംബന്ധിച്ച എന്തെങ്കിലും അനുഭവങ്ങളുള്ളവരുടെ മനസിലൂടെ ഭയം കടന്ന് പോകും. ആത്മാവിനെ കണ്ടുമുട്ടിയ ദമ്പതികളുടെ അനുഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.
Aster_MIMS

വളര്‍ത്തുമൃഗങ്ങളെ നിരീക്ഷിക്കാനായി സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് ഭയന്ന് വിറങ്ങലിച്ച് ദമ്പതികള്‍; തന്റെ ഭാര്യയ്ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ പോലും പേടിയാണെന്ന് ഭര്‍ത്താവ്

വളര്‍ത്തുമൃഗങ്ങളെ നിരീക്ഷിക്കാനായി സ്ഥാപിച്ച സിസിടിവി കാമറയില്‍ ഒരു സ്ത്രീയുടെ വിചിത്ര രൂപം പതിഞ്ഞതായി മിനസോടയിലെ ദമ്പതികള്‍ അവകാശപ്പെട്ടു. അത് തങ്ങളുടെ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന ആളുടെയാണെന്നും അയാള്‍ ഇവിടെ വെച്ചാണ് മരിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.

മിനസോടയിലെ ഷാകോപിയില്‍ താമസിക്കുന്ന ജോയിയും ആമി റാഡ്‌കെയും തങ്ങളുടെ കിടപ്പുമുറിക്ക് പുറത്തുള്ള ഇടനാഴിയില്‍ ഒരു രൂപം പതുങ്ങിയിരിക്കുന്നത് സിസിടിവി കാമറയില്‍ കണ്ടു ഞെട്ടിയെന്നാണ് പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് താമസം മാറിയപ്പോള്‍, തന്റെ വസ്തുവകകള്‍ പിശാചുക്കള്‍ വേട്ടയാടുകയാണെന്ന് വീട്ടുടമ മുന്നറിയിപ്പ് നല്‍കിയെങ്കിലും ദമ്പതികള്‍ അത് അവഗണിച്ചു. പക്ഷെ, അടുത്തിടെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട രൂപം ദമ്പതികളെ ഞെട്ടിച്ചിരിക്കയാണ്.

ജോയി സെയില്‍സ് വര്‍കറാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ മരിച്ചുപോയ ഒരു വൃദ്ധയുടെ രൂപമാകാം കണ്ടതെന്ന് ജോയി വിശ്വസിക്കുന്നു. വൃദ്ധ മരിച്ച സമയത്ത് നൈറ്റിയാണ് ധരിച്ചിരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ മൃതദേഹത്തില്‍ നിന്ന് അത് മാറ്റിയിരുന്നില്ല. സി സി ടി വി ദൃശ്യങ്ങളിലും നൈറ്റി ധരിച്ചിരിക്കുന്നത് കാണാം. 'മരണാനന്തര ജീവിതത്തിന്റെ തെളിവ്' ആണിതെന്ന് ജോയി അവകാശപ്പെടുന്നു, വിചിത്രമായ ക്ലിപിനെ 'പ്രേത വീഡിയോകളുടെ വിശുദ്ധ പാത്രം' എന്ന് വിശേഷിപ്പിക്കുന്നു.

' അമാനുഷികമായ എന്തോ സംഭവം പോലെയാണ് വീഡിയോ കണ്ടപ്പോള്‍ തോന്നിയത്. ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നതിനായി ടിവിയില്‍ വീഡിയോ കണ്ടു. തേനീച്ചക്കൂട് പോലെയുള്ള തലമുടി കണ്ട് ഞങ്ങള്‍ക്ക് ശ്വാസം മുട്ടി. എന്റെ ഭാര്യയ്ക്ക് ഇതേക്കുറിച്ച് സംസാരിക്കാന്‍ ഭയമാണ്' ജോയി പറഞ്ഞു.

'വീഡിയോ കണ്ട ശേഷം മരിച്ച സ്ത്രീ എന്നെ ശ്രദ്ധിക്കുന്നുവെന്ന തോന്നല്‍ എനിക്കുണ്ട്. ഞാന്‍ ഹാളിലിരുന്ന് ടിവി കാണുമ്പോള്‍ ഇടനാഴി എന്റെ വലതുവശത്താണ്, കണ്ണിന്റെ കോണിലൂടെ എനിക്കെന്തോ കാണാം, യഥാര്‍ഥത്തില്‍ അവിടെ ഒന്നുമില്ല' എന്നും ജോയി പറഞ്ഞു.

Keywords:  Real-life Paranormal Activity? Couple claims CCTV shows 'ghost of deceased tenant' in their home, New Delhi, News, Media, CCTV, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia