Paytm UPI | പേടിഎം യുപിഐ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; സേവനം നിലനിർത്താൻ വലിയ ചുവടുവെപ്പ് നടത്തി റിസർവ് ബാങ്ക്! ഇങ്ങനെ ഉപയോഗിക്കാം
Feb 23, 2024, 20:28 IST
ന്യൂഡെൽഹി: (KVARTHA) പേടിഎം യുപിഐ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. പേടിഎമ്മിൻ്റെ യുപിഐ സേവനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എൻപിസിഐയോട് ആവശ്യപ്പെട്ടു. പേടിഎം പേയ്‌മെൻ്റ് ബാങ്കിന് മാർച്ച് 15 മുതൽ റിസർവ് ബാങ്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
അത്തരമൊരു സാഹചര്യത്തിൽ, യാതൊരു തടസ്സവുമില്ലാതെ യുപിഐ ഇടപാടുകൾ തുടരാൻ പേടിഎമ്മിന് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ (TPAP) ആവശ്യമാണ്, അതിനുള്ള സൗകര്യം എൻപിസിഐ നൽകാനാണ് റിസർവ് ബാങ്ക് നിർദേശം നൽകിയിരിക്കുന്നത്. യുപിഐ ഇടപാടുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള നാല് - അഞ്ച് ബാങ്കുകളുടെ സൗകര്യം എൻപിസിഐ നൽകണമെന്ന് ആർബിഐ അറിയിച്ചു. എൻസിപിഐയുടെ മേൽനോട്ടത്തിലാണ് രാജ്യത്തുടനീളം യുപിഐ ഇടപാടുകൾ നടക്കുന്നത്.
ആർബിഐയുടെ ഈ ഉത്തരവ് യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കളെ സഹായിക്കും. യുപിഐ അക്കൗണ്ട് സജീവമായി നിലനിർത്താൻ, അത് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. നിലവിൽ പേടിഎം പേയ്‌മെൻ്റ് ബാങ്ക് വഴി യുപിഐ ഉപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. പേടിഎം പേയ്‌മെൻ്റ് ബാങ്കിന് മാർച്ച് 15ന് ശേഷം സേവനങ്ങൾ നൽകാനാകില്ല. പേടിഎം പേയ്‌മെൻ്റ് ബാങ്ക് ഉപഭോക്താവ് തൻ്റെ യുപിഐ അക്കൗണ്ട് 15-ന് മുമ്പ് മറ്റൊരു ബാങ്കുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, അവർക്ക് ഇടപാട് തുടരാനാകില്ല.
ഫെബ്രുവരി 29ന് ശേഷം പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ സേവനങ്ങൾ നിരോധിക്കുമെന്ന് റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു . പിന്നീട് സർവീസുകൾ തുടരാൻ 15 ദിവസം കൂടി അനുവദിച്ചു. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താൻ പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐ നേരത്തെ ഉത്തരവിട്ടിരുന്നു. ഇപ്പോൾ പേടിഎം പേയ്‌മെൻ്റ് ബാങ്കിന് മാർച്ച് 15 വരെ സമയം നൽകിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് മാർച്ച് 15 വരെ നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഇടപാടുകൾ, പ്രീപെയ്ഡ് സേവനങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവ നടത്താം. എന്നാൽ, ബാലൻസ് തീരുന്നത് വരെ സേവിംഗ്സ് അക്കൗണ്ട്, കറൻ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉത്പന്നങ്ങൾ, ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് തുടങ്ങിയവ സേവനങ്ങൾ പേടിഎം പേയ്‌മെൻ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

Keywords: News, News-Malayalam-News, National, National-News, New Delhi, Paytm UPI, NPCI, RBI, Finance, RBI Requests NPCI To Review Paytm Third Party UPI Provider.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.