കാലാവധി പൂര്‍ത്തിയായതിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ല; പ്രധാനമന്ത്രിക്ക് രഘുറാം രാജന്റെ കത്ത്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 02.06.2016) കാലാവധി പൂര്‍ത്തിയായശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന് കാട്ടി രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗവര്‍ണറായി തുടരുന്ന കാര്യത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് രഘുറാം രാജന്‍ പ്രധാനമന്ത്രിയോട് നിലപാട് വ്യക്തമാക്കി കത്തയച്ചത്. എന്നാല്‍ രഘുറാമിനെ രണ്ടാമതും പോസ്റ്റില്‍ നിലനിര്‍ത്താനാണ് പ്രധാനമന്ത്രിയുടെ താല്‍പര്യമെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 സപ്തംബറിലാണ് രഘുറാം മൂന്നു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നത്. രാജ്യത്തിന് മികച്ച സാമ്പത്തിക വളര്‍ച്ച സമ്മാനിച്ച ആര്‍ബിഐ ഗവര്‍ണറെ വീണ്ടും തുടരാന്‍ അനുവദിക്കണമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് രണ്ടാമതൊരവസരം ആഗ്രഹിക്കുന്നില്ലെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രഘുറാം രാജന്‍ കത്തയച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

കാലാവധി പൂര്‍ത്തിയാക്കിയ ശേഷം രഘുറാം രാജന്‍ യുഎസിലേക്ക് തിരികെപ്പോകുമെന്നും സൂചനയുണ്ട്. യുഎസിലെ സര്‍വകലാശാലയില്‍ ഇന്ത്യയുടെ സാമ്പത്തികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണറാകുന്നതിനു മുന്‍പ് ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു രഘുറാം രാജന്‍.

അതേസമയം കേന്ദ്രസര്‍ക്കാര്‍ രഘുറാമിന് രണ്ടാമതും അവസരം നല്‍കുമെന്നും അത് അദ്ദേഹം സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷയെന്നും മുന്‍ സാമ്പത്തിക സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു. നേരത്ത, വാള്‍സ്ട്രീറ്റ് ജേണലിനു നല്‍കിയ അഭിമുഖത്തില്‍ രഘുറാം രാജന് വീണ്ടും അവസരം നല്‍കുന്ന കാര്യം സെപ്റ്റംബറില്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. രഘുറാമിന്റെ കാലയളവില്‍ മികച്ച സാമ്പത്തിക വളര്‍ച്ച നേടിയതും മോഡിയുടെ പിന്തുണയ്ക്ക് കാരണമായിട്ടുണ്ട്.

അതേസമയം, രഘുറാം രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രമണ്യസ്വാമി കത്തയച്ചിരുന്നു. രാജന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാണെന്നും അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനത്തോട് താല്‍പര്യമില്ലെന്നും അമേരിക്കയില്‍ പഠിപ്പിക്കാന്‍ പോകുന്നതിനോടാണ് താല്‍പര്യമെന്നുമുള്ള വിമര്‍ശനം സുബ്രമണ്യസ്വാമി ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ സാമ്പത്തിക വളര്‍ച്ചാഫലത്തോടെ ഇല്ലാതായി. രഘുറാം രാജനെ ഒഴിവാക്കുന്നത് രാജ്യാന്തര വ്യവസായ ലോകത്തിനു മുന്‍പില്‍ തെറ്റിദ്ധാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായേക്കാമെന്നാണ് സാമ്പത്തിക ലോകം കരുതുന്നത്.
കാലാവധി പൂര്‍ത്തിയായതിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ല; പ്രധാനമന്ത്രിക്ക് രഘുറാം രാജന്റെ കത്ത്

Also Read:
കൊച്ചിയിലേക്ക് വിനോദയാത്ര പുറപ്പെട്ട യുവാക്കള്‍ സഞ്ചരിച്ച കാര്‍ മഞ്ചേശ്വരം കുഞ്ചത്തൂരില്‍ മരത്തിലിടിച്ച് മറിഞ്ഞു: രണ്ട് പേര്‍ മരിച്ചു

Keywords:  RBI governor Raghuram Rajan doesn't want extension: Media report, New Delhi, Letter, Controversy, Retirement, America, Researchers, Study, University, Narendra Modi, Prime Minister, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia