ഇനി ബാങ്കില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 29.11.2016) ഇനി മുതല്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ലെന്ന് റിസര്‍വ് ബാങ്ക്. ചൊവ്വാഴ്ച മുതല്‍ ബാങ്കില്‍ നിന്നു സ്ലിപ് എഴുതി എപ്പോള്‍ വേണമെങ്കിലും ആവശ്യത്തിനു പണം എടുക്കാം. പുതിയ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ നിയന്ത്രണം ഉണ്ടാവില്ല.

അതേസമയം മുന്‍ നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിക്ഷേപിക്കുന്ന തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുക. തിങ്കളാഴ്ച വരെ നിക്ഷേപിച്ച തുകയില്‍നിന്നു പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 രൂപ, ദിവസം 2,500 രൂപ എന്ന നിയന്ത്രണം തുടരുമെന്നും റിസര്‍വ് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

പുതിയ കറന്‍സി വാങ്ങിയവര്‍ അതു കയ്യില്‍ സൂക്ഷിക്കുന്നതു തടയുന്നതിനാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

ഇനി ബാങ്കില്‍  നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല

Keywords: New Delhi, Bank, RBI, National, India, Rupees, RBI eases rules for  withdrawal in banks.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia