SWISS-TOWER 24/07/2023

Working Day | അവധിയില്ല: മാര്‍ച് 31ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; പ്രത്യേക നിര്‍ദേശവുമായി ആര്‍ബിഐ!

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) സര്‍കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ മാര്‍ച് 31 തുറക്കും. മാര്‍ച് 31 ന് ഞായറാഴ്ചയാണെങ്കിലും എല്ലാ ബാങ്ക് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചു. 2023, 2024 സാമ്പത്തിക വര്‍ഷത്തെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് മാര്‍ച് 31 പ്രവൃത്തി ദിനമാക്കിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍ പെട്ട പൊതു, സ്വകാര്യ ബാങ്കുകള്‍ക്കാണ് നിര്‍ദേശം. ഈ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളും തുറക്കാനാണ് ഉത്തവിട്ടിരിക്കുന്നത്.

Working Day | അവധിയില്ല: മാര്‍ച് 31ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; പ്രത്യേക നിര്‍ദേശവുമായി ആര്‍ബിഐ!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ, ഇന്‍ഡ്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്‍ഡ്യ, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സൗത് ഇന്‍ഡ്യന്‍ ബാങ്ക് തുടങ്ങിയവയെല്ലാം റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍ പെട്ടവയാണ്. Keywords: News, National, National-News, Working Day, Holiday, Business-News, Reserve Bank of India, RBI, Directs, All Bank, Branches, Deal, Govt Biz, Financial Year, March 31, Sunday, RBI directs all bank branches dealing in govt biz to remain open on Mar 31.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia