എടിഎമ്മുകളില്‍ നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ്; ആര്‍ ബി ഐ സമിതി
Jun 19, 2020, 14:18 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 19.06.2020) എടിഎമ്മുകളില്‍ നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സമിതി. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ഇക്കാര്യം പുറത്തുവന്നത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓരോ തവണയും 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുമ്പോള്‍ ഇടപാടുകാരില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് ആര്‍ ബി ഐയുടെ ആവശ്യം.
എടിഎം വഴി ഉയര്‍ന്ന തുക പിന്‍വലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണു ഇത്തരമൊരു നടപടി. 5000 രൂപയ്ക്കു താഴെയുള്ള ഇടപാടുകള്‍ സൗജന്യമായിരിക്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് വി ജി കണ്ണന്‍ അധ്യക്ഷനായ സമിതി 2019 ഒക്ടോബര്‍ 22നാണ് റിപ്പോര്‍ട്ട് ആര്‍ബിഐയ്ക്കു നല്‍കിയത്. ഇതിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
2008ലും 2012ലും നിശ്ചിത എണ്ണം പിന്‍വലിക്കലുകള്‍ക്കുശേഷം നിരക്ക് ഈടാക്കിവരുന്നുണ്ടെങ്കിലും എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിര്‍ദേശത്തിനുപിന്നില്‍.

Keywords: RBI committee on ATMs mooted charging customers for withdrawals above ₹5,000, New Delhi, News, Banking, RBI, Report, ATM, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.