മുംബൈ ഉന്മാദമേള: പിടിയിലായ 92ല്‍ 46പേരും മയക്കുമരുന്ന് കഴിച്ചതായി റിപ്പോര്‍ട്ട്

 


മുംബൈ ഉന്മാദമേള: പിടിയിലായ 92ല്‍ 46പേരും മയക്കുമരുന്ന് കഴിച്ചതായി റിപ്പോര്‍ട്ട്
മുംബൈ : ജുഹുവിലെ ആഢംബര ഹോട്ടലില്‍ റവേ പാര്‍ട്ടി എന്ന ഉന്മാദ-രതിമേളയ്ക്കിടയില്‍ പോലീസ് അറസ്റ്റ് ചെയ്ത് യുവതികള്‍ ഉള്‍പ്പെടെ 92ല്‍ 46പേരും വീര്യമേറിയ മയക്കുമരുന്ന് കഴിച്ചതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ട്.

മെയ് 20നാണ് ജുഹുവിലെ ആഢംബര ഹോട്ടായ ഓക്ക്‌വുഡിലാണ് ഐ.പി.എല്‍ ക്രിക്കറ്റ് താരങ്ങളടക്കം ഉന്മാദമേളയ്ക്കിടയില്‍ പോലീസ് പിടിയിലായത്. ഇവരെ മുംബൈയിലെ വിവിധ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ ഒന്നാം ഘട്ട റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.
മുംബൈ ഉന്മാദമേള: പിടിയിലായ 92ല്‍ 46പേരും മയക്കുമരുന്ന് കഴിച്ചതായി റിപ്പോര്‍ട്ട്


രാഹുല്‍ ശര്‍മ്മ, വൈനേ പര്‍ണേല്‍(ദക്ഷിണാഫ്രിക്ക) എന്നിവരടക്കമുള്ളവരുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകളാണ് ഇനി പുറത്തുവരാനുള്ളതെന്ന് പോലീസ് പറഞ്ഞു. ഉന്മാദമേളയുടെ സംഘാടകനായ വിഷയ് ഹന്തയ്‌ക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്ത് ജയലില്‍ അടച്ചിട്ടുണ്ട്.

Keywords:  Mumbai, National, Woman, Dance, Police


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia