March | 'ഞങ്ങൾക്ക് വധുവിനെ വേണം'; പ്രതിഷേധ മാർച്ച് നടത്തി അവിവാഹിതരായ യുവാക്കൾ; പെണ്ണ് കിട്ടാത്തതിന് പിന്നിൽ സർക്കാരെന്ന് വിമർശനം

 


സോളാപൂർ: (www.kvartha.com) മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ തങ്ങൾക്ക് വധുക്കളെ തേടി അവിവാഹിതരായ യുവാക്കൾ നടത്തിയ മാർച്ച് കൗതുകകരമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആൺ-പെൺ അനുപാതം താളം തെറ്റിയത് മൂലം യുവാക്കളുടെയും യുവതികളുടെയും വിവാഹം നടക്കാത്ത സ്ഥിതി വിശേഷമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സോളാപൂരിലെ ജ്യോതി ക്രാന്തി പരിഷത്ത് എന്ന സംഘടന അവിവാഹിതരുടെ മാർച്ച് നടത്തിയത്.
           
March | 'ഞങ്ങൾക്ക് വധുവിനെ വേണം'; പ്രതിഷേധ മാർച്ച് നടത്തി അവിവാഹിതരായ യുവാക്കൾ; പെണ്ണ് കിട്ടാത്തതിന് പിന്നിൽ സർക്കാരെന്ന് വിമർശനം

നിരവധി യുവാക്കൾ വിവാഹ വേഷങ്ങൾ ധരിച്ച്, കുതിരപ്പുറത്ത് കയറി, ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ കലക്ടറുടെ ഓഫീസിലെത്തി തങ്ങൾക്ക് വധുക്കളെ ആവശ്യപ്പെട്ട് നിവേദനം നൽകി. മഹാരാഷ്ട്രയിലെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിന് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്‌സ് (PCPNDT) നിയമം കർശനമായി നടപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

'ആളുകൾ ഈ മാർച്ചിനെ പരിഹസിച്ചേക്കാം, എന്നാൽ സംസ്ഥാനത്ത് ആൺ-പെൺ അനുപാതം താളം തെറ്റിയതിനാൽ വിവാഹപ്രായമായ യുവാക്കൾക്ക് വധുക്കളെ ലഭിക്കുന്നില്ല എന്നതാണ് ഭീകരമായ യാഥാർത്ഥ്യം', ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകൻ രമേഷ് ബരാസ്‌കർ പറഞ്ഞു. മഹാരാഷ്ട്രയിലെ ലിംഗാനുപാതം 1000 ആൺകുട്ടികൾക്ക് 889 പെൺകുട്ടികളാണ്. പെൺ ഭ്രൂണഹത്യ കാരണം ഈ അസമത്വം നിലനിൽക്കുന്നു, ഈ അസമത്വത്തിന് സർക്കാരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.

Keywords: Ratio Skewed, Bachelors' March For Brides In Maharashtra, National,News,Top-Headlines,Latest-News,Maharashtra,Government,Bride.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia