Rare plant species found | 'നോൺ വെജിറ്റേറിയൻ സസ്യം'; ഹിമാലയൻ മേഖലയിൽ ആദ്യമായി അപൂർവ ഇനം മാംസഭോജി സസ്യങ്ങളെ കണ്ടെത്തി; വിശേഷങ്ങൾ അറിയാം
Jun 27, 2022, 12:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെറാഡൂൺ: (www.kvartha.com) പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ആദ്യമായി യുട്രികുലേറിയ ഫുർസെലാറ്റ (Utricularia fursellata) എന്ന് പേരിട്ടിരിക്കുന്ന അത്യപൂർവ മാംസഭോജി സസ്യ ഇനത്തെ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മണ്ഡല് താഴ്വരയിൽ ഉത്തരാഖണ്ഡ് വനം വകുപ്പിന്റെ ഗവേഷക സംഘമാണ് അപൂർവയിനം ഇനത്തെ കണ്ടെത്തിയതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഗവേഷണം) സഞ്ജീവ് ചതുർവേദി പറഞ്ഞു. ഉത്തരാഖണ്ഡിൽ മാത്രമല്ല, പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ തന്നെ ആലാദ്യമായാണ് ഇത് നിരീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റേൻജ് ഓഫീസർ ഹരീഷ് നേഗിയും ജൂനിയർ റിസർച് ഫെലോ മനോജ് സിംഗും അടങ്ങുന്ന വനംവകുപ്പ് സംഘം നടത്തിയ കണ്ടെത്തൽ സസ്യ വർഗീകരണത്തെയും സസ്യശാസ്ത്രത്തെയും കുറിച്ചുള്ള 106 വർഷം പഴക്കമുള്ള പ്രശസ്തമായ ജേണൽ ഓഫ് ജാപനീസ് ബോടണിയിൽ പ്രസിദ്ധീകരിച്ചു. ഈ രംഗത്തെ ഏറ്റവും മികച്ച മാസിക ആണിത്. ഉത്തരാഖണ്ഡിലെ കീടനാശിനി സസ്യങ്ങളെക്കുറിച്ചുള്ള പ്രോജക്ട് പഠനത്തിന്റെ ഭാഗമായിരുന്നു കണ്ടെത്തൽ. മാംസഭുക്കായ ഈ സസ്യം ബ്ലാഡർവോർട്സ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇനത്തിൽ പെട്ടതാണെന്ന് ചതുർവേദി പറഞ്ഞു.
ഈ ഇനം ഒരു സാധാരണ പുഷ്പം പോലെയാണ് കാണുന്നതെങ്കിലും അതിന്റെ ഭക്ഷണവും അതിജീവന പ്രക്രിയയും മറ്റുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മറ്റ് സസ്യങ്ങളെ പോലെ പ്രകാശസംശ്ലേഷണ പ്രക്രിയയിൽ നിന്ന് ഭക്ഷണം ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച്, അവ വേട്ടയാടി ജീവിക്കുന്നു. ഇത് പ്രാണികളെയും ചിലന്തികളെയും ഭക്ഷിക്കുന്നു. ഏതെങ്കിലും ഷഡ്പദശലഭം അതിന്റെ അടുത്ത് വന്നാൽ ഉടൻ നാരുകൾ അതിൽ പറ്റിപ്പിടിച്ചിരിക്കും. ഇവയ്ക്ക് നൈട്രജന്റെ ആവശ്യവും കൂടുതലാണ്. ഈ പോഷകം ലഭിക്കാതെ വരുമ്പോൾ, ഇവ പ്രാണികൾ അടക്കമുള്ളവയെ തിന്ന് അതിന്റെ കുറവ് നികത്തുന്നു. ഇത്തരം സസ്യങ്ങൾ ഓക്സിജൻ നൽകുക മാത്രമല്ല, കീട നിശാശലഭങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ പറയുന്നു.

Keywords: Rare plant species found in western Himalayan region for first time, National, Uttarakhand, Dehra Dun, News, Top-Headlines, Researchers, Plant, Nature, Range Officer, Botany, Project.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.