മലയാളി വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്ത് കൊന്ന മുന്‍ തമിഴ്‌നാട് എംഎല്‍എ അറസ്റ്റില്‍
Jul 13, 2012, 15:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ : മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്ത് കൊന്ന തമിഴ്‌നാട് മുന്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിനിയായ സത്യ(15)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പെരുമ്പല്ലൂരിലെ മുന്‍ എംഎല്‍എ രാജ്കുമാറി(49)നെയാണ് അറസ്റ്റ് ചെയ്തത്. എംഎല്‍എയുടെ കൂട്ടാളികളായ മഹേന്ദ്രന്‍, അന്‍പരശന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പീരിമേടിലെ തോട്ടം തൊഴിലാളികളുടെ മകളായ സത്യയെ കഴിഞ്ഞയാഴ്ചയാണ് തേനിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് തമിഴ്‌നാട്ടില്‍ വീട്ടുജോലിക്കെത്തിയ സത്യയെ രാജ്കുമാറിന്റെ മകളുടെ വീട്ടിലാണ് ജോലിക്ക് നിര്‍ത്തിയിരുന്നത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറ്റുവെന്നും കുട്ടി പീഡനത്തിന് ഇരയായെന്നും ഉള്ള പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തത്.
ബാലത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് രാജ്കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് കുട്ടിയെ എത്തിച്ചുനല്‍കിയ രണ്ട് ഇടനിലക്കാരെ അന്വേഷിച്ചുവരികയാണ്. എം.എല്‍.എയുടെ വീട്ടില്‍ നിന്ന് പഠിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ദല്ലാള്‍മാര്‍ വഴി സത്യയെ തമിഴ്‌നാട്ടില്‍ എത്തിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം വീണ്ടും പോസ്റ്റൂമോര്‍ട്ടം ചെയ്ത ശേഷമാണ് സംസ്‌കരിച്ചത്. സത്യ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നതായി പോലീസ് പറഞ്ഞു.
Keywords: Chennai, MLA, Arrest, Rape, Murder, Keralite girl, Raj Kumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
