Rana Daggubati | 'ഇന്‍ഡ്യയുടെ എക്കാലത്തെയും മോശം എയര്‍ലൈന്‍ അനുഭവം'; ഇന്‍ഡിഗോ വിമാന സര്‍വീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ റാണ ദഗ്ഗുബതി

 



മുംബൈ: (www.kvartha.com) ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് ലഗേജ് നഷ്ടപ്പെട്ടതിന് പിന്നാലെ നിരാശനായ നടന്‍ റാണ ദഗ്ഗുബതി വിമാന സര്‍വീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് നടന്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കിയത്. ഇന്‍ഡ്യയുടെ എക്കാലത്തെയും ഏറ്റവും മോശമായ  എയര്‍ലൈന്‍ സര്‍വീസ് എന്നാണ് ഇന്‍ഡിഗോയെ വിശേഷിപ്പിച്ചത്. 

'ഇന്‍ഡ്യയിലെ ഏറ്റവും മോശമായ എയര്‍ലൈന്‍ അനുഭവം. വിമാനത്തിന്റെ സമയത്തെക്കുറിച്ച് വ്യക്തതയില്ല. ലഗേജ് നഷ്ടപ്പെട്ടിട്ടും അത് ട്രാക് ചെയ്യാന്‍ പോലും ജീവനക്കാര്‍ക്ക് അറിയില്ല'- റാണ ട്വിറ്ററില്‍ കുറിച്ചു. നടന്റെ വാക്കുകള്‍ ആരാധകര്‍  ഏറ്റെടുത്തിട്ടുണ്ട്.  

Rana Daggubati | 'ഇന്‍ഡ്യയുടെ എക്കാലത്തെയും മോശം എയര്‍ലൈന്‍ അനുഭവം'; ഇന്‍ഡിഗോ വിമാന സര്‍വീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ റാണ ദഗ്ഗുബതി


നടന്റെ വാക്കുകള്‍ വൈറലായതോടെ വിഷയത്തില്‍ പ്രതികരിച്ച് ഇന്‍ഡിഗോ അധികൃതര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നടന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും കാണാതെ പോയ ലഗേജ് ഉടനെ എത്തിക്കുമെന്നും വിമാന കംപനി അധികൃതര്‍ പറഞ്ഞു.

Keywords:  News,National,India,Mumbai,Entertainment,Travel,Actor,Top-Headlines, Twitter, Rana Daggubati Vents His Frustration On IndiGo Airlines Over Missing Luggage Fiasco: 'India’s Worst Airline Experience Ever'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia