SWISS-TOWER 24/07/2023

രാംപാലിന്റെ ആശ്രമത്തില്‍ റെയ്ഡ്: പ്രഗ്‌നന്‍സി സ്ട്രിപുകളും വന്‍ആയുധ ശേഖരവും കണ്ടെടുത്തു

 


ADVERTISEMENT

ചണ്ഡീഗഡ്: (www.kvartha.com 22.11.2014) പോലീസിന്റെ പിടിയിലായ ആള്‍ദൈവം രാംപാലിന്റെ ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ വന്‍ ആയുധ ശേഖരം പിടികൂടി. പിടികൂടിയവയില്‍ പെട്രോള്‍ ബോംബ് മുതല്‍ പ്രഗ്‌നന്‍സി സ്ട്രിപ് വരെ കണ്ടെത്തി.
പെട്രോള്‍ ബോംബ്, ആസിഡ് സിറിഞ്ചുകള്‍, മുളകുപൊടി നിറച്ച ഗ്രനേഡുകള്‍, മൂന്ന് റിവോള്‍വറുകള്‍, 19 എയര്‍ ഗണ്‍, രണ്ട് റൈഫിള്‍സ്, പല വലിപ്പത്തിലുള്ള വെടിത്തിരകള്‍ പ്രഗ്‌നന്‍സി സ്ട്രിപ് എന്നിവ കണ്ടെത്തിയവയില്‍പെടുന്നു. കൂടാതെ 800 ലിറ്ററിന്റെ രണ്ടു ടാങ്ക് ഡീസലും പിടിച്ചെടുത്തിട്ടുണ്ട്.

ആശ്രമത്തിനുള്ളിലെ മുറിയില്‍ നിന്നാണ് പ്രഗ്‌നന്‍സി സ്ട്രിപ് കണ്ടെത്തിയത്. ആശ്രമത്തിന്റെ കുളിമുറിയില്‍ അബോധാവസ്ഥയിലായ  ഒരു യുവതിയേയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ അശോക് നഗര്‍ സ്വദേശിനി ബിജിലേഷ് ആണ് കണ്ടെത്തിയ യുവതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശ്രമത്തിന്റെ മധ്യഭാഗത്തായി രാംപാല്‍ ഇരുന്നിരുന്ന പീഠത്തിനുള്ളിലെ രഹസ്യ മുറികളില്‍ സൂക്ഷിച്ച ബാഗുകളില്‍ നിന്നാണ് വന്‍ ആയുധ ശേഖരം  കണ്ടെത്തിയത്.

സ്വിമ്മിംഗ് പൂള്‍, എസി റൂമുകള്‍, ഫാം ഹൗസിനും ആഡംഭര ഹോട്ടലിനും സമാനമായ മുറികള്‍, മസാജിനായുള്ള കിടക്കകള്‍, ട്രെഡ് മില്‍ എന്നിവയും ആശ്രമത്തിനുള്ളിലുണ്ട്. ആശ്രമത്തിലെത്തുന്നവരെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. രാംപാലിനെ വെള്ളിയാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആശ്രമ വളപ്പിലെത്തിയ പോലീസിനെ അനുയായികള്‍ വളഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അനുയായികള്‍ക്കും പോലീസിനും പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാംപാലിന് ജാമ്യം ലഭിച്ചിരുന്നില്ല.

രാംപാലിന്റെ ആശ്രമത്തില്‍ റെയ്ഡ്: പ്രഗ്‌നന്‍സി സ്ട്രിപുകളും വന്‍ആയുധ ശേഖരവും കണ്ടെടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അഭിലാഷ് കൊലയ്ക്കു പിന്നില്‍ മാഫിയകളും മുഖം മൂടികളുമുണ്ടോ?
Keywords:  Rampal's arsenal: Illegal arms, petrol bombs, pregnancy strip found inside ashram, Police, Court, Woman, Injured, Treatment, Hospital, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia