Ramesh Chennithala | ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ, അമ്പലത്തില്‍ പോകുന്നതുകൊണ്ടോ ബിജെപി ആവില്ല; എകെ ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തലയും
Dec 30, 2022, 14:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തലയും. ഇന്‍ഡ്യയില്‍ ആകെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് എകെ ആന്റണിയുടെ പ്രസ്താവനയെന്ന് പറഞ്ഞ ചെന്നിത്തല കുറി തൊട്ടാലൊന്നും ആരും ബിജെപി ആകില്ലെന്നും അഭിപ്രായപ്പെട്ടു. ഡെല്‍ഹിയില്‍ ചില പരിപാടികള്‍ ഉള്ളതുകൊണ്ടാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
'ഇന്‍ഡ്യയില്‍ ഒട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്റണി അക്കാര്യം പറഞ്ഞത്. അത് ശരിയായ നിലപാടാണെന്ന് പറഞ്ഞ ചെന്നിത്തല അതില്‍ യാതൊരു തെറ്റുമില്ലെന്നും അഭിപ്രായപ്പെട്ടു. എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ് ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിതമായ നയം. അതാണ് അദ്ദേഹം പറഞ്ഞത്.
ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബിജെപി ആവില്ല. അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബിജെപി ആകുമോ? അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാന്‍ ബിജെപിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എകെ ആന്റണി എതിര്‍ത്തത്' എന്നും ചെന്നിത്തല പറഞ്ഞു.
'മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍ പോയാല്‍, നെറ്റിയില്‍ തിലകം ചാര്ത്തിയാല്, ചന്ദനക്കുറിയിട്ടാല്‍ ഉടന്‍തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ', എന്നായിരുന്നു കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെ എകെ ആന്റണി പറഞ്ഞത്. ഇതിനെതിരെ കോണ്‍ഗ്രസിനകത്ത് തന്നെ ഭിന്നത രൂപപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് സാമുദായിക സംഘടനയല്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ ഉള്ള നിലപാട് സ്വീകരിക്കാന്‍ ആവില്ലെന്നും എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊള്ളുന്ന സംവിധാനമാണ് കോണ്‍ഗ്രസിന്റേത് എന്നും വ്യക്തമാക്കിക്കൊണ്ട് രാജ് മോഹന്‍ ഉണ്ണിത്താന് എം പി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ആന്റണിയെ പിന്തുണച്ച് ചെന്നിത്തലയും രംഗത്തെത്തിയത്.
Keywords: Ramesh Chennithala backed AK Antony's Soft Hindutva Remark, New Delhi, News, Politics, Religion, Ramesh Chennithala, BJP, A K Antony, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

