പത്മഅവാര്‍ഡ് ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച; പുരസ്‌കാരം നിരസിച്ച് ബാബാ രാംദേവും ശ്രീ ശ്രീ രവിശങ്കറും

 


ന്യൂഡല്‍ഹി:  (www.kvartha.com 25.01.2015) പത്മ വിഭൂഷണ്‍ പുരസ്‌കാരം തങ്ങള്‍ക്ക് വേണ്ടെന്ന് ബാബരാംദേവും ശ്രീ ശ്രീ രവിശങ്കറും. പുരസ്‌കാരം ഞായറാഴ്ച  ഔദ്യോഗികമായി
 പ്രഖ്യാപിക്കാനിരിക്കേ ശനിയാഴ്ചയാണ് പുരസ്‌കാരങ്ങള്‍ നിരസിച്ചുകൊണ്ട് യോഗാചാര്യനായ ബാബാ രാംദേവും ആത്മിയാചാര്യനായ ശ്രീ ശ്രീ രവിശങ്കറും രംഗത്തെത്തിയിരിക്കുന്നത്.

പത്മ അവാര്‍ഡ് ആദ്യം നിരസിച്ചത് ബാബാ രാം ദേവായിരുന്നു. സന്ന്യാസി എന്ന നിലയില്‍ എന്റെ കടമകള്‍ മാത്രമാണ് ഞാന്‍ ചെയ്യുന്നത്. സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത്തരം പുരസ്‌കാരങ്ങള്‍ നിരസിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിഫലേച്ഛയോടു കൂടിയായിരിക്കരുത് സന്ന്യാസി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനയച്ച കത്തില്‍ യോഗാചാര്യന്‍ അറിയിച്ചു. പുരസ്‌കാരത്തിനായി തന്നെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അതിനു സര്‍ക്കാരിനു നന്ദി പറയുന്നുവെന്നു പറഞ്ഞുകൊണ്ടാണ് രാംദേവ് കത്ത് ചുരുക്കിയത്. യോഗ്യതയുള്ള മറ്റാര്‍ക്കെങ്കിലും പുരസ്‌കാരം നല്‍കണമെന്നും ബാബാരാം ദേവ് കത്തില്‍ പറഞ്ഞു. യോഗ്യരായ മറ്റാരെയെങ്കിലും പുസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഇരുവരും പുരസ്‌കാരം വേണ്ടെന്ന് അറിയിച്ചത്.

പുരസ്‌കാരം വേണ്ടെന്ന് ആദ്യം അറിയിച്ചത് ബാബ രാംദേവായിരുന്നു. അഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചാണ് അദ്ദേഹം പുരസ്‌കാരം നിഷേധിച്ചത്. സന്ന്യാസി എന്ന നിലക്ക് പുരസ്‌കാരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതുണ്ടെന്നും അംഗീകാരങ്ങള്‍ പ്രതീക്ഷിച്ചല്ല സേവനങ്ങള്‍ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.

പത്മഅവാര്‍ഡ് ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച; പുരസ്‌കാരം നിരസിച്ച് ബാബാ രാംദേവും ശ്രീ ശ്രീ രവിശങ്കറുംഇതിനുപിറകെ ട്വിറ്ററിലൂടെ ആത്മിയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും പുരസ്‌കാരം നിരസിച്ചതായി അറിയിക്കുകയായിരുന്നു്. പുരസ്‌കാരത്തിനായി തന്നെ പരിഗണിച്ചതില്‍ മോദി സര്‍ക്കാരിനോട് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തനിക്കുപകരം അര്‍ഹരായ മറ്റാരെയെങ്കിലും അവാര്‍ഡിനായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഔദ്യോഗിക പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പുത്തന്നെ യോഗാചാര്യനായ ബാബ രാംദേവ് ആത്മീയ നേതാക്കളായ ശ്രീ ശ്രീ രവി ശങ്കര്‍, മാതാ അമൃതാനന്ദമയി ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി, സിനിമാ താരം അമിതാഭ് ബച്ചന്‍,ദിലിപ് കുമാര്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു


Also Read: 
അമ്മയും കുഞ്ഞും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Keywords:  Baba Ramdev, Sri Sri Ravishankar, Award, New Delhi, Minister, Letter, Amitabh Bachchan, News, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia