Nombu Kanji | നോമ്പ് കഞ്ഞി, ശരീരത്തിനും മനസിനും ഉന്മേഷം പകരും; ആരോഗ്യത്തിന് അത്യുത്തമം; സവിശേഷതകളും എങ്ങനെ തയ്യാറാക്കാമെന്നും അറിയാം!

 


കോഴിക്കോട്: (KVARTHA) റമദാനിലെ വ്രതം പോലെ സവിശേഷമാണ് നോമ്പ് തുറയും. കൊതിപ്പിക്കുന്നതും സ്വാദിഷ്ടവുമായ പലതരം വിഭവങ്ങളാണ് തീന്മേശയിൽ ഇടം നേടുക. മിക്ക വീടുകളിലും പണ്ടുകാലം തൊട്ടേ തയാറാക്കുന്ന വിഭവമാണ് നോമ്പ് കഞ്ഞി. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഉലുവ, ജീരകം, ചുമന്നുള്ളി, മഞ്ഞൾ, ഉപ്പ്, കറിവേപ്പില, തേങ്ങ തുടങ്ങി ഒട്ടനവധി ചേരുവകൾ നിറഞ്ഞതായത് കൊണ്ട് ഇതിന് ഔഷധ ഗുണങ്ങൾ ഏറെയാണ്.
  
Nombu Kanji | നോമ്പ് കഞ്ഞി, ശരീരത്തിനും മനസിനും ഉന്മേഷം പകരും; ആരോഗ്യത്തിന് അത്യുത്തമം; സവിശേഷതകളും എങ്ങനെ തയ്യാറാക്കാമെന്നും അറിയാം!


ആരോഗ്യ നേട്ടങ്ങൾ അനവധി

റമദാനിൽ ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഒന്നും കഴിക്കുന്നതിൽ നിന്നും കുടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നു. ഉമിനീർ വിഴുങ്ങുന്നതിൽ വരെ ശ്രദ്ധിക്കുന്നു. അതിനാൽ നോമ്പ് തുറ സമയത്ത് കഴിക്കുന്ന ആഹാരങ്ങളും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതായിരിക്കേണ്ടതുണ്ട്. പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടമായ നോമ്പ് കഞ്ഞി എന്തുകൊണ്ടും മികച്ചതാണ്.

സാധാരണ തയ്യാറാക്കുന്ന കഞ്ഞി കൊഴുപ്പില്ലാത്തതിനാൽ ദഹിപ്പിക്കാൻ ശരീരത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നത് പ്രത്യേകതയാണ്. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന കഞ്ഞി എല്ലാ പ്രായക്കാർക്കും നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കും. നോമ്പ് സമയത്തെ ക്ഷീണവും ദാഹവും മാറാനും എണ്ണ പലഹാരങ്ങൾ കഴിയ്ക്കുമ്പോൾ ഗ്യാസ് ട്രബിൾ,വയറുവേദന, ദഹനക്കുറവ് എന്നിവ ഒഴിവാക്കാനും ഈ കഞ്ഞി കുടിച്ചാൽ മതിയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.


എങ്ങനെ തയ്യാറാക്കാം?

നോമ്പ് കഞ്ഞി പലയിടങ്ങളിലും പല രൂപത്തിലും ഉണ്ടാക്കാറുണ്ട്. ചേരുവകളിലാണ് ഈ വ്യത്യാസം കാണാനാവുക. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന നോമ്പ് കഞ്ഞിയുടെ പാചകക്കുറിപ്പ് അറിയാം. പാലക്കാട് അടക്കം ഇത് പ്രസിദ്ധമാണ്.


ചേരുവകൾ

* പച്ചരി അല്ലെങ്കിൽ ജീരകശാല അരി - 1/4 കപ്പ്
* ഉള്ളി - 1/2
* തക്കാളി - 1/2
* വെളുത്തുള്ളി - 5 അല്ലി
* ഉപ്പ് - പാകത്തിന്
* മഞ്ഞൾപ്പൊടി - 1/4 ടീ‌സ്പൂൺ
* മല്ലിപ്പൊടി - 4 ടേബിൾ സ്പൂൺ
* വെള്ളം - ആവശ്യത്തിന്
* നെയ്യ് - 1 ടേബിൾ സ്പൂൺ
* പട്ട, ഗ്രാമ്പു, ഏലയ്ക്ക, മല്ലിയില
* തേങ്ങാ - 1/4 കപ്പ്.
* ജീരകം - 1/2 ടീസ്പൂൺ
* പച്ചമുളക്

പ്രഷർ കുക്കറിൽ പാകത്തിന് വെള്ളവും ഒഴിച്ച് അരി എടുക്കുക. മഞ്ഞൾപ്പൊടി, മല്ലിയില, മല്ലിപ്പൊടി, തക്കാളി, ഉള്ളി, പച്ചമുളക്ക്, വെളുത്തുള്ളി എന്നിവ ചേർക്കുക. രണ്ടോ മുന്നോ വിസിൽ വരുന്നത് വരെ വേവിക്കാം. ആവി പോയതിന് ശേഷം തേങ്ങാ ജീരകവും ചേർത്ത് അരച്ച് ഒഴിച്ച് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ഒരു ചെറിയ ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേർത്ത് താളിച്ച് കഞ്ഞിയിൽ ചേർത്ത് കൊടുക്കുക.

Keywords: News, Ramadan, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Ramadan Nombu Kanji: Benefits and Recipe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia